Sunday, September 27, 2026
No menu items!

subscribe-youtube-channel

HomeNewsസ്വര്‍ണമാല കവർന്ന്...

സ്വര്‍ണമാല കവർന്ന് സ്‌കൂട്ടറില്‍ കടന്ന യുവാവിനെ പൊലീസ് പിടികൂടി

തിരുവല്ല: വീട്ടിലേക്ക് പോകുകയായിരുന്ന 83കാരിയുടെ സ്വര്‍ണമാല കവർന്ന് സ്‌കൂട്ടറില്‍ കടന്ന യുവാവിനെ പുളിക്കീഴ് പൊലീസ് പിടികൂടി. നെടുമ്പ്രം പുത്തന്‍കാവ് മാരേകാട്ട് തെക്കേതില്‍ വീട്ടില്‍ അഭിഷേക് ഗോപി (25) ആണ് അറസ്റ്റിലായത്. കടപ്ര വളഞ്ഞവട്ടം ചന്ദ്രപുരത്തില്‍ വീട്ടില്‍ രാജമ്മയുടെ ഒന്നര പവന്‍ തൂക്കം വരുന്ന സ്വര്‍ണമാല കവര്‍ന്ന കേസിലാണ് പ്രതിയെ പിടികൂടിയത്.

വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെ ആയിരുന്നു സംഭവം. പുളിക്കീഴ് ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് റോഡില്‍ നിന്ന് കീച്ചേരി വാല്‍ക്കടവ് റോഡിലേക്ക് നടന്ന് പോവുകയായിരുന്ന രാജമ്മയുടെ മാലയാണ് കവർന്നത്.  സ്‌കൂട്ടറിലെത്തിയ പ്രതി വേഗത്തില്‍ മാല പൊട്ടിച്ചെടുത്ത ശേഷം രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയിലേക്ക് എത്തിയത്.

മോഷണത്തിനുപയോഗിച്ച സ്‌കൂട്ടറിന്റെ നമ്പര്‍ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കണ്ടെത്തി. ഇതോടൊപ്പം പ്രതിയുടെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി. അന്വേഷണത്തിനിടെ പ്രതി സുഹൃത്തുക്കളോടൊപ്പം കാറില്‍ എറണാകുളം ഭാഗത്തേക്ക് പോയതായി പൊലീസ് കണ്ടെത്തി. ശനിയാഴ്ച രാത്രി മടങ്ങിയെത്തുന്ന വഴിയിലാണ് ഇയാളെ പൊലീസ് പിടികൂടിയത്.

മോഷ്ടിച്ച സ്വര്‍ണമാലയും ഇയാളില്‍ നിന്ന് പൊലീസ് കണ്ടെടുത്തതായി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്. മോഷണത്തിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ  തുടങ്ങിയ കാര്യങ്ങളും പൊലീസ് അന്വേഷിച്ച് വരുകയാണ്. ഡിവൈഎസ്പി പി.ആര്‍. സന്തോഷ് കുമാറിന്റെയും സി.ഐ. കെ.എസ്. ഗോപകുമാറിന്റെയും നിര്‍ദേശപ്രകാരം പുളിക്കീഴ് എസ്.എച്ച്.ഒ കെ.എസ്. ധന്യയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കണം : കാതോലിക്കാ ബാവ

പരുമല : സമൂഹത്തിന്റെ വളര്‍ച്ചയെ ലക്ഷ്യമാക്കിക്കൊണ്ട് സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ പറഞ്ഞു. മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ വിവാഹ ധനസഹായ പദ്ധതിയുടെ ഭാഗമായി...

സ്നേഹത്തിൻ്റേയും ഒത്തുചേരലിൻ്റെയും സന്ദേശം നൽകി മുഖ്യമന്ത്രി ക്രിസ്മസ് വിരുന്നൊരുക്കി

തിരുവനന്തപുരം: സ്നേഹത്തിൻ്റേയും ഒത്തുചേരലിൻ്റെയും സന്ദേശം പകർന്ന്  നൽകി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തിരുവനന്തപുരത്ത്  ക്രിസ്മസ് വിരുന്നൊരുക്കി. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരും ജനപ്രതിനിധികളുമുൾപ്പടെ നിരവധിപേർ വിരുന്നിൽ പങ്കെടുത്തു. ഹയാത്ത് റീജൻസിയിൽ നടന്ന വിരുന്നിൽ കർദിനാൾ...
- Advertisment -

Most Popular

- Advertisement -