Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNewsവേനൽച്ചൂട് :...

വേനൽച്ചൂട് : പഴവർഗ്ഗ വിപണിയിൽ വൻ ഉണർവ്

പത്തനംതിട്ട : വേനൽച്ചൂട് കടുത്തതോടെ ജില്ലയിൽ  പഴവർഗ്ഗ വിപണിയിൽ വൻ ഉണർവ്. ചൂടിൽ നിന്ന് ആശ്വാസം തേടി ആളുകൾ തണുത്ത പാനീയങ്ങളിലേക്ക് തിരിഞ്ഞതോടെ  പട്ടണ ഗ്രാമപ്രദേശങ്ങളിലെ ജ്യൂസ് കടകളിലും തട്ടുകടകളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്.

​കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ജില്ലയിൽ താപനില ഉയർന്നു നിൽക്കുകയാണ്. സൂര്യാഘാത സാധ്യത മുൻനിർത്തി ആളുകൾ പുറത്തിറങ്ങുന്നത് കുറച്ചിട്ടുണ്ടെങ്കിലും, പുറത്തിറങ്ങുന്നവർ ദാഹമകറ്റാൻ പ്രധാനമായും ആശ്രയിക്കുന്നത് ജ്യൂസുകളെയും മറ്റ് തണുത്ത പാനീയങ്ങളെയുമാണ്.

​വിപണിയിൽ ഏറ്റവും കൂടുതൽ വിൽപ്പന നടക്കുന്നത് സാധാരണ നാരങ്ങാവെള്ളത്തിനാണ്. കുലുക്കി സർബത്ത്, സോഡാ സർബത്ത് എന്നിവയ്ക്കും ഡിമാൻഡാണ് കുറഞ്ഞ ചെലവിൻ ദാഹമകറ്റാം എന്നതാണ് ഇവയുടെ ജനപ്രിയതയ്ക്ക് കാരണം. ഇതിനുപുറമെ തണ്ണിമത്തൻ (വാട്ടർ മെലൺ), ശീതളപാനീയങ്ങൾ, പ്രകൃതിദത്ത പഴച്ചാറുകൾ എന്നിവയ്ക്കും ആവശ്യക്കാർ ഏറെയാണ്.

​​തണ്ണിമത്തൻ, ഓറഞ്ച്, മുന്തിരി, പൈനാപ്പിൾ, ഈന്തപ്പഴം തുടങ്ങിയ പഴവർഗ്ഗങ്ങളുടെ വിൽപ്പനയിലാണ് വൻ വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. തമിഴ്നാട്, കർണാടക തുടങ്ങിയ അയൽ സംസ്ഥാനങ്ങളിൽ നിന്നാണ് തണ്ണിമത്തൻ അടക്കമുള്ള പഴങ്ങൾ വലിയ തോതിൽ ജില്ലയിലെ വിപണിയിലേക്ക് എത്തുന്നത്. വരും ദിവസങ്ങളിൽ ചൂട്  കൂടിയാൽ വിപണിയിൽ കച്ചവടം ഇനിയും ഉയരുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മെസ്സി വിവാദം : എസ്ഐടി രൂപീകരിച്ചു ; എഡിജിപി പി വിജയന് അന്വേഷണച്ചുമതല

തിരുവനന്തപുരം : അർജൻ്റീന ടീമിനെയും മെസ്സിയെയും കേരളത്തിൽ എത്തിക്കാമെന്നതിൻ്റെ പേരിൽ നടന്ന തട്ടിപ്പ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു.എഡിജിപി ലോ ആൻഡ് ഓർഡർ പി. വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ്...

ഷിരൂരിൽ കാണാതായ അർജുന്റെ ഭാര്യയ്ക്ക് സഹകരണ ബാങ്കിൽ ജോലി

കോഴിക്കോട് : കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ അർജുന്റെ ഭാര്യ കൃഷ്ണപ്രിയയ്ക്ക് സഹകരണ ബാങ്കിൽ ജോലി നൽകും. കോഴിക്കോട് വേങ്ങേരി സഹകരണ ബാങ്കിൽ ജൂനിയർ ക്ലർക്ക് തസ്തികയിലാണ് നിയമനം. ഇക്കാര്യം...
- Advertisment -

Most Popular

- Advertisement -