Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNewsയാത്രാവേളകളിൽ ശരീരത്തിൽ...

യാത്രാവേളകളിൽ ശരീരത്തിൽ സ്പർശിക്കുന്ന പെരുമാറ്റം : മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിക്കാൻ നിർദേശം

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിക്കാൻ നിർദേശം. ഇന്റലിജൻസ് എഡിജിപിയുടെ നിർദേശത്തെ തുടർന്ന് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കുന്നത്. പൊതുപരിപാടികളിലും യാത്രാവേളകളിലും മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവർ അദ്ദേഹത്തോട് ചേർന്നു നിൽക്കുകയും ശരീരത്തിൽ സ്പർശിക്കുന്ന രീതിയിൽ പെരുമാറുകയും ചെയ്യുന്നത് ഗുരുതരമായ സുരക്ഷാ വീഴ്ചയ്ക്ക് കാരണമാകുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്.

പരിപാടികളിലും യാത്രകളിലും മതിയായ പൊലീസ് വിന്യാസം നടത്തണമെന്നാണ് ഇതിൽ പറയുന്നത്. സുരക്ഷാ വീഴ്ചകൾ ഒഴിവാക്കുന്നതിനായി പരിപാടി സ്ഥലങ്ങളിലും യാത്രകളിലും ആവശ്യത്തിന് പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കാനാണ് നിർദേശം. യൂണിഫോം ഡ്യൂട്ടിക്ക് പുറമെ മഫ്തിയിൽ പോലീസിനെ നിയോഗിക്കാനും എഡിജിപി ജില്ലാ പോലീസ് മേധാവിമാർക്ക് നിർദേശം നൽകി. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ പൂർണ്ണ സുരക്ഷ ഉറപ്പാക്കണമെന്നും മുൻകരുതലുകൾ സ്വീകരിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കിണറിൻ്റെ പടിയിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട : കൊടുമണ്ണിൽ വീട്ടിലെ കിണറിൻ്റെ പടിയിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എരുത്വാകുന്ന് ശ്രീജിത് ഭവനിൽ പ്രശാന്ത് (38) ആണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിയ്ക്കാണ് മൃതദേഹം കാണപ്പെട്ടത്. അടൂരിൽ നിന്ന്...

പ്രമാടം വി- കോട്ടയം ഭാഗത്ത് മഴവെള്ളപാച്ചിലിൽ വൻനാശം

പത്തനംതിട്ട : പ്രമാടം പഞ്ചായത്തിലെ വി - കോട്ടയം ഭാഗത്ത് മഴവെള്ളപാച്ചിലിൽ വൻ നാശനഷ്ടം. കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയിലാണ് ഓടയും തോടും നിറഞ്ഞ് ജംക്ഷനിലും പരിസര പ്രദേശങ്ങളിലും നാശനഷ്ടം ഉണ്ടായത്.അശാസ്ത്രീയമായ ഓട...
- Advertisment -

Most Popular

- Advertisement -