ന്യൂഡൽഹി : യുക്രെയ്നിൽ ഇന്ത്യയുടെ കുസും ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഫാർമസ്യൂട്ടിക്കൽ നിർമ്മാണ പ്ലാന്റിന് നേരെ റഷ്യൻ ഡ്രോൺ ആക്രമണം. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഒട്ടേറെപ്പേർക്കു പരുക്കേറ്റു. മരണസംഖ്യ കൂടാൻ സാധ്യതയുണ്ടെന്നാണ് വിവരം .പ്ലാന്റിന്റെ പ്രധാന കെട്ടിടം പൂർണ്ണമായും തകർന്നു. കുറഞ്ഞത് 400 കോടി രൂപയുടെ നഷ്ടമുണ്ടായതായി അധികൃതർ അറിയിച്ചു.
ഇന്ത്യക്കാരനായ രാജീവ് ഗുപ്തയാണ് കുസും ഗ്രൂപ്പിന്റെ ഉടമ.നിലവിൽ 50 ലേറെ ജനറിക് മരുന്നുകൾ നിർമിക്കുന്ന കുസും ഗ്രൂപ്പ് ഒൻപതു രാജ്യങ്ങളിലേക്കു മരുന്നുകൾ കയറ്റി അയക്കുന്നുണ്ട് .





