Monday, October 5, 2026
No menu items!

subscribe-youtube-channel

HomeNewsപൈപ്പ് ലൈൻ...

പൈപ്പ് ലൈൻ തകർന്ന് ശുദ്ധജലം തെരുവിലേക്ക്; പത്തനംതിട്ട അബാൻ റോഡിൽ ദുരിതയാത്ര

​പത്തനംതിട്ട: ടൗണിലെ പ്രധാന പാതയായ അബാൻ റോഡിൽ പ്രധാന കുടിവെള്ള പൈപ്പ് ലൈൻ തകർന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും തകരാർ പരിഹരിക്കാൻ നടപടിയെടുക്കാതെ വാട്ടർ അതോറിറ്റി. അബാൻ മേൽപ്പാലത്തിന് തൊട്ടുതാഴെയാണ് ലക്ഷക്കണക്കിന് ലിറ്റർ ശുദ്ധജലം പാഴാക്കി പൈപ്പ് പൊട്ടി ഒഴുകുന്നത്.

​സ്വകാര്യ ബസ് സ്റ്റാൻഡിലേക്ക് ബസ്സുകൾ പ്രവേശിക്കുന്നതും പുറത്തേക്ക് പോകുന്നതും ഈ റോഡ് വഴിയാണ്. പൈപ്പ് പൊട്ടി വെള്ളം നിരന്തരം റോഡിലൂടെ ഒഴുകുന്നത് കാരണം റോഡിൽ വലിയ ഗർത്തങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. വെള്ളക്കെട്ട് കാരണം കുഴികളുടെ ആഴമറിയാതെ ഇരുചക്ര വാഹനയാത്രക്കാരടക്കം അപകടത്തിൽപ്പെടുന്നത് ഇവിടെ പതിവുദൃശ്യമാണ്. ബസ്സുകൾ കടന്നുപോകുമ്പോൾ കാൽനടയാത്രക്കാരുടെ മേൽ ചെളിവെള്ളം തെറിക്കുന്നതും വലിയ പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്.

​വേനൽ കടുക്കുന്നതിനിടെ ഒരു വശത്ത് കുടിവെള്ള ക്ഷാമം രൂക്ഷമാകുമ്പോഴാണ് പത്തനംതിട്ട നഗരമധ്യത്തിൽ ദിവസങ്ങളായി കുടിവെള്ളം പാഴായിക്കൊണ്ടിരിക്കുന്നത്. വിഷയം വാട്ടർ അതോറിറ്റിയുടെയും നഗരസഭയുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടും പൈപ്പ് ലൈൻ പുനരുദ്ധരിക്കാൻ ഇതുവരെയും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു ഇടപെടലും ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികളും വ്യാപാരികളും ആരോപിക്കുന്നു.

​മേൽപ്പാലത്തിന് താഴെയുള്ള ഗതാഗതക്കുരുക്കിന് പുറമെ റോഡ് തകർന്നത് നഗരത്തിലെ ഗതാഗതത്തെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. അടിയന്തരമായി പൈപ്പ് ലൈനിലെ ചോർച്ച അടച്ച് റോഡിലെ കുഴികൾ അടയ്ക്കാനുള്ള നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ ജനകീയ പ്രതിഷേധവുമായി മുന്നോട്ടുപോകാനാണ് പ്രദേശവാസികളുടെ തീരുമാനം

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റാന്നിയുടെ വികസന സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ വിശ്രമമില്ലാതെ പ്രവർത്തിക്കും: അഡ്വ.പഴകുളം മധു എംഎൽഎ

റാന്നി: റാന്നിയിൽ വയല ഇടിക്കുളയെപ്പോലുള്ള മൺമറഞ്ഞ നേതാക്കളുടെ  വികസന സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ വിശ്രമമില്ലാതെ പ്രവർത്തിക്കുമെന്ന് അഡ്വ. പഴകുളം മധു എംഎൽഎ. മുൻ റാന്നി എംഎൽഎയും ജനകീയ നേതാവുമായിരുന്ന വയല ഇടിക്കുളയുടെ ചരമദിനത്തോടനുബന്ധിച്ച് നടന്ന...

മണിപ്പൂരിൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തി

ന്യൂഡൽഹി : മുഖ്യമന്ത്രി ബിരേന്‍ സിങ് രാജിവെച്ചതിനെ തുടർന്ന് മണിപ്പൂരിൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തി. ഭരണഘടനയുടെ 356ാം വകുപ്പ് പ്രകാരം മണിപ്പുരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനത്തിൽ പറയുന്നു....
- Advertisment -

Most Popular

- Advertisement -