Wednesday, November 25, 2026
No menu items!

subscribe-youtube-channel

HomeNewsIdukkiചക്കക്കൊമ്പനെ മയക്കുവെടി...

ചക്കക്കൊമ്പനെ മയക്കുവെടി വയ്ക്കാനുള്ള ദൗത്യം ഉച്ച വരെ നിർത്തിവച്ചു

ഇടുക്കി : ചിന്നക്കനാലിൽ നാട്ടുകാരെ ഭീതിയിലാഴ്ത്തിയ ചക്കക്കൊമ്പനെ മയക്കുവെടി വെച്ച് പിടിക്കാനുള്ള ദൗത്യം ഉച്ച വരെ നിർത്തിവച്ചു.നിലവിൽ ആന നിൽക്കുന്ന തുരുത്തിൽ വച്ച് മയക്കു വെടിവയ്ക്കാൻ സാധിക്കുകയില്ല.മ യക്കുവെടി ഏറ്റാൽ ആന ജലാശത്തിലേക്ക് ഇറങ്ങുമോ എന്ന ആശങ്കയാണ് ദൗത്യം നീട്ടാൻ കാരണം.കൂടാതെ എട്ടുമണി മുതൽ കിടന്ന് ഉറങ്ങുന്ന സ്വഭാവക്കാരനുമാണ് ചക്കക്കൊമ്പൻ. ഇതിനു പുറമേ ചക്കക്കൊമ്പനു സമീപം മറ്റ് നാല് കാട്ടാനകളുടെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്.

100 വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ദൗത്യ സംഘത്തിൽ 5 ഡോക്ടർമാരും 15 അംഗ ട്രെക്കിങ് ടീമും ഉണ്ട് .വയനാട് മുത്തങ്ങയിൽ നിന്നെത്തിച്ച 2 കുങ്കിയാനകളും ദൗത്യത്തിന് ഒപ്പമുണ്ട്.ചക്കക്കൊമ്പനെ മയക്കുവെടി വെയ്ക്കാനുള്ള ദൗത്യത്തിന്റെ ഭാ​ഗമായി ചിന്നക്കനാൽ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ ബുധനാഴ്ച പുലർച്ചെ മുതൽ ദൗത്യം അവസാനിക്കുന്നത് വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിരണം ഗ്രാമപഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർഥിയായി മാത്യു ബേബിയെ പ്രഖ്യാപിച്ചു

തിരുവല്ല : നിരണം ഗ്രാമപഞ്ചായത്ത് 7-ാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥിയായി മാത്യു ബേബിയെ (റെജി കണിയാംകണ്ടതിൽ) പ്രഖ്യാപിച്ചു.കോൺഗ്രസ് നിരണം മണ്ഡലം കൺവെൻഷനിൽ ഡിസിസി പ്രസിഡന്റ്‌ പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ആണ്...

ഭാര്യ ആത്മഹത്യ ചെയ്ത കേസിൽ ശിക്ഷിക്കപ്പെട്ട ശേഷം ഒളിവിൽ പോയ ഭർത്താവായ പ്രതിയെ  പൊലീസ് പിടികൂടി

പന്തളം : സ്ത്രീധന പീഡനത്തെ തുടർന്ന് ഭാര്യ ആത്മഹത്യ ചെയ്ത കേസിൽ ശിക്ഷിക്കപ്പെട്ട ശേഷം ഒളിവിൽ പോയ ഭർത്താവായ പ്രതിയെ 20 വർഷത്തിന് ശേഷം പൊലീസ് പിടികൂടി. കുരമ്പാല പൂഴിക്കാട് ചാങ്ങ മംഗലത്ത്...
- Advertisment -

Most Popular

- Advertisement -