Thursday, November 26, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമലയിൽ തീർത്ഥാടകരുടെ...

ശബരിമലയിൽ തീർത്ഥാടകരുടെ വൻ കുറവ്: ബുക്ക് ചെയ്തിട്ടും ഇന്നലെ വരാതിരുന്നത് 23,000 പേർ

പത്തനംതിട്ട : ശബരിമലയിൽ മുൻവർഷങ്ങളിലേതുപോലെ തീർത്ഥാടകർ എത്താത്തതിന്റെ കാരണം കണ്ടെത്താനാകാതെ ദേവസ്വം ബോർഡും പൊലീസും. വെർച്വൽ ക്യൂ സ്ലോട്ടുകൾ പൂർണ്ണമായും ബുക്ക് ചെയ്യപ്പെട്ടിട്ടും തീർത്ഥാടകർ എത്താത്ത സംഭവത്തിൽ വലിയ ദുരൂഹതയാണ് നിലനിൽക്കുന്നത്.

ഇന്നലെ (ബുധനാഴ്ച) മാത്രം വെർച്വൽ ക്യൂ ബുക്ക് ചെയ്ത 23,000 പേരാണ് ദർശനത്തിന് എത്താതിരുന്നത്. ആകെ 59,601 പേരാണ് ഇന്നലെ പമ്പ വഴി ദർശനത്തിനെത്തിയത്; ഇതിൽ വെർച്വൽ ക്യൂ വഴി എത്തിയത് 47,000-ത്തോളം പേർ മാത്രമാണ്. സംഭവത്തിൽ പൊലീസ്, വിജിലൻസ്, ദേവസ്വം വിജിലൻസ്, സൈബർ പൊലീസ് സംഘങ്ങൾ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

തീർത്ഥാടനത്തിന്റെ തുടക്കത്തിൽ തന്നെ വെർച്വൽ ക്യൂ ബുക്ക് ചെയ്ത 50 ലക്ഷത്തിലേറെ ആളുകളുടെ വിവരങ്ങളാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. ഇതിനായി വെർച്വൽ ക്യൂ ബുക്കിങ്ങിന് ദേവസ്വം ബോർഡിനെ സഹായിക്കുന്ന ടാറ്റാ കൺസൾട്ടൻസി സർവീസസിൽ നിന്ന് പമ്പ പൊലീസ് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.

കേരളത്തിന് പുറത്ത് നിന്ന് ചിലർ കൂട്ടമായി വെർച്വൽ ക്യൂ ബുക്കിങ് നടത്തിയതായി നേരത്തെ കണ്ടെത്തിയിരുന്നു. ഇതിനുപുറമെ സംസ്ഥാനത്തിനകത്തുനിന്നും സമാനമായ രീതിയിൽ കൂട്ട ബുക്കിങ് നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. തീർത്ഥാടനം ഒരാഴ്ച പിന്നിട്ടിട്ടും തിരക്കില്ലാത്തത് ഗൗരവകരമായാണ് അന്വേഷണ സംഘങ്ങൾ വിലയിരുത്തുന്നത്.

അതേസമയം സ്പോട്ട് ബുക്കിങ് കേന്ദ്രം പമ്പയിൽ നിന്ന് നിലയ്ക്കലിലേക്ക് മാറ്റിയതും തീർത്ഥാടകരുടെ എണ്ണം കുറയാൻ കാരണമായെന്നാണ് വിലയിരുത്തൽ. നിലയ്ക്കലിൽ എത്തിയാൽ സ്പോട്ട് ബുക്കിങ് ഉറപ്പായും ലഭിക്കുമെന്ന് ദേവസ്വം ബോർഡും പൊലീസും ഉറപ്പുനൽകാത്തത് ഇതരസംസ്ഥാന തീർത്ഥാടകരുടെയടക്കം വരവിനെ ബാധിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഡ്രൈവിംഗ് സ്കൂൾ ഉടമയ്ക്കും ഭാര്യയ്ക്കും മർദ്ദനം : പ്രതികൾ അറസ്റ്റിൽ

പത്തനംതിട്ട : ഡ്രൈവിംഗ് സ്കൂളിൽ പഠിച്ചതിന്റെ ഫീസ് ചോദിച്ചതിനും വീഡിയോ കോൾ ചെയ്തതിനും ഉടമയെ ക്രൂരമായി മർദ്ദിക്കുകയും, തടസ്സം പിടിച്ച ഭാര്യയെ ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്ത കേസിൽ സഹോദരങ്ങളായ യുവാക്കളെ പത്തനംതിട്ട പോലീസ്...

അകപ്പൊരുൾസാഹിത്യ വേദി

തിരുവല്ല : അകപ്പൊരുൾസാഹിത്യ വേദിയുടെ ഒക്ടോബർ മാസത്തെ യോഗം തിരുവല്ല വൈ. എം സിഎയിൽ പ്രൊഫ. എ ടി ളാത്തറയുടെ അധ്യക്ഷതയിൽ ചേർന്നു. പ്രൊഫ എബ്രഹാം തലവടിയുടെ നിര്യാണത്തിൽ യോഗം അനുശോചിച്ചു ടി....
- Advertisment -

Most Popular

- Advertisement -