Thursday, November 26, 2026
No menu items!

subscribe-youtube-channel

HomeNewsഗുരുവായൂർ ക്ഷേത്രത്തിൽ ...

ഗുരുവായൂർ ക്ഷേത്രത്തിൽ  നവംബർ 1 മുതൽ വെർച്വൽ ക്യൂ ഏർപ്പെടുത്താൻ ദേവസ്വം തീരുമാനം

തൃശൂർ : ഗുരുവായൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ദർശനത്തിനായി നവംബർ 1 മുതൽ എല്ലാ ദിവസങ്ങളിലും വെർച്വൽ ക്യൂ ഏർപ്പെടുത്താൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. നിലവിൽ ചൊവ്വ, വ്യാഴം, ശനി എന്നീ മൂന്ന് ദിവസങ്ങളിൽ മാത്രമാണ് വെർച്വൽ ക്യൂ വഴി ഭക്തർക്ക് ദർശന സൗകര്യം ഏർപ്പെടുത്തിയിരുന്നത്. ഇത് വരും മാസം മുതൽ എല്ലാ ദിവസങ്ങളിലേക്കും വ്യാപിപ്പിക്കുകയാണ്.

വെർച്വൽ ക്യൂ ബുക്ക് ചെയ്യുന്നതിനായി ഓരോ ബുക്കിങ്ങിനും 25 രൂപ ഫീസ് ഈടാക്കാനും ദേവസ്വം ഭരണസമിതി തീരുമാനിച്ചിട്ടുണ്ട്. ബുക്ക് ചെയ്യുന്ന പലരും ദർശനത്തിന് എത്താതിരിക്കുകയും ഇത് മറ്റ് ഭക്തരുടെ അവസരം നഷ്ടപ്പെടുത്തുകയും ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് അനാവശ്യ ബുക്കിങ് തടയാനായി 25 രൂപ ഫീസ് നിശ്ചയിച്ചതെന്ന് ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥും അഡ്മിനിസ്ട്രേറ്റർ എസ്. ഹരിഗോപാലും വ്യക്തമാക്കി.

ഒരു ബുക്കിങ്ങിൽ 1 മുതൽ 6 അംഗങ്ങൾ വരെയുള്ള ഭക്തർക്ക് ഒന്നിച്ച് ബുക്ക് ചെയ്യാൻ സാധിക്കും. ഓരോ മാസവും 25-ാം തീയതി മുതൽ അടുത്ത മാസത്തേക്കുള്ള വെർച്വൽ ക്യൂ ബുക്കിങ് ആരംഭിക്കും. പൊതു അവധി ദിനങ്ങൾ ഉൾപ്പെടെയുള്ള സാധാരണ ദിവസങ്ങളിൽ രാവിലെ 7 മുതൽ ഉച്ചയ്ക്ക് 1 വരെ 6 സ്ലോട്ടുകളായും വൈകീട്ട് 2 സ്ലോട്ടുകളായും ആകെ 8 സ്ലോട്ടുകളിലായി 2400 പേർക്ക് ദർശനം അനുവദിക്കും.

ക്ഷേത്രത്തിൽ ഉദയാസ്തമന പൂജയുള്ള ദിവസങ്ങളിൽ വൈകീട്ട് മാത്രമേ വെർച്വൽ ക്യൂ ദർശനം ഉണ്ടായിരിക്കുകയുള്ളൂ. അത്തരം ദിവസങ്ങളിൽ വൈകീട്ട് 4-നും 5-നുമുള്ള രണ്ട് സ്ലോട്ടുകളിലായി 600 പേർക്ക് ദർശനം നടത്താം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് സസ്പെൻഷൻ

പത്തനംതിട്ട : സർവീസ് ചട്ട ലംഘനത്തിന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി എസ്. സുജിത്ദാസിന് സസ്പെൻഷൻ . ആഭ്യന്തര വകുപ്പിന്റെ ശുപാർശയെ തുടർന്നാണ് നടപടി. പി.വി.അൻവർ എം എൽ എയുമായി സുജിത്ദാസ് നടത്തിയ...

മൈത്രി 2026 : തലസ്ഥാനത്ത് ക്രിസ്മസ് – പുതുവത്സര സ്നേഹസം​ഗമം ഒരുക്കി മലങ്കര ഓർത്തഡോക്സ് സഭ

തിരുവനന്തപുരം : സ്നേഹവും, സാഹോദര്യവും പങ്കുവെയ്ക്കുന്ന കൂട്ടായ്മകൾക്ക് ഇന്നത്തെ കാലഘട്ടത്തിൽ വലിയ പ്രസക്തിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ തലസ്ഥാനന​ഗരിയിൽ സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സര സം​ഗമം മൈത്രി 2026...
- Advertisment -

Most Popular

- Advertisement -