Friday, November 27, 2026
No menu items!

subscribe-youtube-channel

HomeNewsKochiദ്വിദിന കേരള...

ദ്വിദിന കേരള സന്ദർശനത്തിന് രാഷ്ട്രപതി ഇന്ന് എത്തും

കൊച്ചി : ദ്വിദിന സന്ദർശനത്തിന് രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് കേരളത്തിൽ എത്തും. രാവിലെ 10.35 ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേരുന്ന രാഷ്ട്രപതിയെ ഗവർണറും മുഖ്യമന്ത്രിയും ചേർന്ന് സ്വീകരിക്കും. തുടർന്ന് ആദിശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടിയിലെത്തി ക്ഷേത്രദർശനം നടത്തും. അവിടെ നിന്നും തൃശ്ശൂരിലേക്ക് യാത്ര തിരിക്കും.

ലുലു ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കുന്ന വൈദ്യരത്‌നം ആയുർവേദ കോളജിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കും. തുടർന്ന് ഗുരുവായൂർ ക്ഷേത്രദർശനം നടത്തിയശേഷം ഏഴിമല ഇന്ത്യൻ നാവിക അക്കാദമിയിലെത്തി രാത്രി അവിടെ തങ്ങും.

28 രാവിലെ 8 ന് ഏഴിമല ഇന്ത്യൻ നാവിക അക്കാദമിയിൽ നടക്കുന്ന പാസിങ് ഔട്ട് പരേഡിൽ മുഖ്യാതിഥിയാകും. തുടർന്ന് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും മിസോറാമിലേക്ക് പുറപ്പെടും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചാർമിനാറിന് സമീപം വൻ തീപിടിത്തം : 17 പേര്‍ മരിച്ചു

ഹൈദരാബാദ് : ചാർമിനാറിനടുത്തുള്ള കെട്ടിടത്തിൽ ഇന്ന് രാവിലെ ഉണ്ടായ വൻ തീപിടിത്തത്തിൽ 17 പേർ മരിച്ചു. ഗുൽസാർ ഹൗസിലെ ജ്വല്ലറിയിലാണ് തീപിടിത്തമുണ്ടായത്. ജ്വല്ലറികൾ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിൽ നിന്ന് തീ...

Kerala Lotteries Results : 18-12-2024 Fifty Fifty FF-121

1st Prize Rs.1,00,00,000/- FC 728408 (THIRUR) Consolation Prize Rs.8,000/- FA 728408 FB 728408 FD 728408 FE 728408 FF 728408 FG 728408 FH 728408 FJ 728408 FK 728408...
- Advertisment -

Most Popular

- Advertisement -