Friday, November 27, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല തീർത്ഥാടനം...

ശബരിമല തീർത്ഥാടനം : സുരക്ഷയും സൗകര്യങ്ങളും ഉറപ്പാക്കണം – തിരുവാഭരണ സംരക്ഷണ സമിതി

പത്തനംതിട്ട : ശബരിമല തീർത്ഥാടനത്തിനെത്തുന്ന ഭക്തരുടെ സുരക്ഷയും യാത്രാസൗകര്യങ്ങളും ഉറപ്പാക്കാൻ അഞ്ച് പ്രധാന നിർദേശങ്ങളുമായി തിരുവാഭരണ സംരക്ഷണ സമിതി രംഗത്ത്. കാൽനടയാത്രക്കാരുടെ സുരക്ഷയ്ക്ക് റിഫ്ലക്ടറുകൾ നിർബന്ധമാക്കുക, നിലയ്ക്കലിലെ വിശ്രമകേന്ദ്രങ്ങൾ കാര്യക്ഷമമാക്കുക, വെർച്വൽ ക്യൂ തീർത്ഥാടകർക്ക് അടിയന്തര സഹായം നൽകാൻ ഹെൽപ് ഡെസ്ക് ആരംഭിക്കുക, സ്പോട്ട് ബുക്കിംഗ് ശാസ്ത്രീയമായി നടപ്പാക്കുക, പമ്പയിൽ ഭക്ഷണവും വ്യാപാരസൗകര്യങ്ങളും ഉറപ്പാക്കുക എന്നിവയാണ് പ്രധാന നിർദേശങ്ങൾ.

കറുത്ത വസ്ത്രം ധരിച്ച് രാത്രിയിലും മഴയത്തും റോഡിലൂടെ സഞ്ചരിക്കുന്ന അയ്യപ്പഭക്തരെ വാഹനയാത്രക്കാർക്ക് പെട്ടെന്ന് തിരിച്ചറിയാൻ കഴിയാത്തത് അപകടസാധ്യത വർധിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ പോലീസ് നിർദേശപ്രകാരം റിഫ്ലക്ടർ സ്റ്റിക്കറുകളും ബാൻഡുകളും തീർത്ഥാടകർക്ക് ലഭ്യമാക്കണം. ഇടത്താവളങ്ങളിലും ക്ഷേത്രങ്ങളിലും വിശ്രമകേന്ദ്രങ്ങളിലും ഇവ വിതരണം ചെയ്യണമെന്നും സമിതി ആവശ്യപ്പെട്ടു.

നിലയ്ക്കലിൽ ഒരുക്കിയിട്ടുള്ള വിശ്രമകേന്ദ്രങ്ങൾ തീർത്ഥാടകരും ദീർഘദൂര യാത്ര ചെയ്യുന്ന ഡ്രൈവർമാരും ഫലപ്രദമായി ഉപയോഗിക്കുന്നതിനുള്ള ബോധവൽക്കരണം നടത്തണം. വിശ്രമസൗകര്യങ്ങളുടെ സ്ഥലവും നിരക്കും സംബന്ധിച്ച വിവരങ്ങൾ ബോർഡുകളിലൂടെയും പോലീസ്, കെഎസ്ആർടിസി സഹായകേന്ദ്രങ്ങളിലൂടെയും ലഭ്യമാക്കണമെന്നും നിർദേശിച്ചു.

വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത് എത്തുന്നവർക്ക് വാഹനത്തകരാർ, ഗതാഗതക്കുരുക്ക് തുടങ്ങിയ കാരണങ്ങളാൽ നിശ്ചിത സമയത്ത് ദർശനത്തിന് എത്താൻ കഴിയാത്ത സാഹചര്യം പരിഗണിച്ച് ഔദ്യോഗിക ഹെൽപ് ഡെസ്ക് ആരംഭിക്കണം. അടിയന്തര സാഹചര്യങ്ങളിൽ ദർശനസമയം പുനഃക്രമീകരിക്കാനും ആവശ്യമായ സഹായം നൽകാനും സംവിധാനം വേണം.

വെർച്വൽ ക്യൂ ബുക്കിംഗ് നടത്തിയ എല്ലാവരും എത്താത്തതിനാൽ ദർശനത്തിനുള്ള ലഭ്യമായ സമയം പൂർണമായി പ്രയോജനപ്പെടുത്താൻ കഴിയുന്നില്ല. ഇത് പരിഹരിക്കാൻ തിരക്കും സുരക്ഷയും കണക്കിലെടുത്ത് പമ്പ, നിലയ്ക്കൽ തുടങ്ങിയ കേന്ദ്രങ്ങളിൽ നിയന്ത്രിത സ്പോട്ട് ബുക്കിംഗ് അനുവദിക്കണം. ഇതുവഴി കൂടുതൽ ഭക്തർക്ക് ദർശനസൗകര്യം ലഭിക്കുമെന്നും ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കും വ്യാപാരികൾക്കും വരുമാനം വർധിക്കുമെന്നും സമിതി ചൂണ്ടിക്കാട്ടി.

പമ്പയിൽ ഭക്ഷണം, കുടിവെള്ളം, മറ്റ് അവശ്യസാധനങ്ങൾ എന്നിവ ന്യായവിലയ്ക്ക് ലഭ്യമാക്കണം. വ്യാപാരസ്ഥാപനങ്ങൾക്കുള്ള അനുമതികളും പരിശോധനകളും തീർത്ഥാടനത്തിന് മുമ്പുതന്നെ പൂർത്തിയാക്കി കടകൾ പ്രവർത്തനസജ്ജമാക്കണം. അതേസമയം ശുചിത്വം, ഗുണനിലവാരം, വിലനിയന്ത്രണം എന്നിവ കർശനമായി ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.

ദേവസ്വം ബോർഡ്, പോലീസ്, മോട്ടോർ വാഹന വകുപ്പ്, കെഎസ്ആർടിസി, ജില്ലാ ഭരണകൂടം, സംസ്ഥാന സർക്കാർ എന്നിവയുടെ ഏകോപിത പ്രവർത്തനം അനിവാര്യമാണെന്ന് സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴികാല പറഞ്ഞു. ആരെയും കുറ്റപ്പെടുത്താനല്ല, പ്രായോഗിക പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാണ് നിർദേശങ്ങൾ മുന്നോട്ടുവയ്ക്കുന്നതെന്നും ഒരു ഭക്തന്റെയും ജീവൻ വഴിയിൽ നഷ്ടപ്പെടാതെയും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിൽ ആരും ബുദ്ധിമുട്ടാതെയും തീർത്ഥാടനം നടത്താൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബക്രീദ് : എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

തിരുവനന്തപുരം : ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂൺ 6) അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. നേരത്തേ, സർക്കാർ ഓഫിസുകൾക്കും...

ഇന്ത്യൻ വിപണിയിലെ വാഹന നിർമ്മാതാക്കൾ ഹൈബ്രിഡ് സാങ്കേതികവിദ്യ അവതരിപ്പിക്കാൻ ഒരുങ്ങുന്നു

ന്യൂഡൽഹി : ഇന്ത്യൻ വിപണിയിലെ ജനപ്രിയ വാഹന നിർമ്മാതാക്കൾ ഹൈബ്രിഡ് സാങ്കേതികവിദ്യ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. 2026-27 ഓടെ ഇന്ത്യൻ വിപണിയിലെ പ്രമുഖ കാറുകളും എസ്‌യുവികളും ഹൈബ്രിഡ് മോഡലുകളായി പരിവർത്തനം ചെയ്യപ്പെടും. പാരിസ്ഥിതിക നിയമങ്ങളുടെയും...
- Advertisment -

Most Popular

- Advertisement -