Saturday, November 28, 2026
No menu items!

subscribe-youtube-channel

HomeNewsഔദ്യോഗിക കൃത്യനിർവഹണം...

ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി ഉദ്യോഗസ്ഥരെ ആക്രമിച്ചു; യൂട്യൂബർ ‘രേഖ സ്നേഹപ്പച്ച’ അറസ്റ്റിൽ

പത്തനംതിട്ട : ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയും ചെയ്ത സംഭവത്തിൽ യൂട്യൂബർ രേഖ സ്നേഹപ്പച്ചയെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. വാഴമുട്ടം തെള്ളശ്ശേരത്ത് വീട്ടിൽ സന്തോഷ് കുമാറിന്റെ ഭാര്യ രേഖ നായർ എസിനെയാണ് (40) പോലീസ് പിടികൂടിയത്.

ബാങ്ക് ഓഫ് ഇന്ത്യയിലെ വായ്പാ കുടിശ്ശിക തീർപ്പാക്കാത്തതിനെ തുടർന്ന് വസ്തുവിന്റെ കൈവശാവകാശം ഏറ്റെടുക്കാൻ പത്തനംതിട്ട ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് നടപ്പാക്കുന്നതിനായി കഴിഞ്ഞ ദിവസം കോടതി കമ്മീഷനും കോടതി ഉദ്യോഗസ്ഥരും ബാങ്ക് ജീവനക്കാരും വാഴമുട്ടത്തെത്തിയിരുന്നു.

തുടർനടപടികൾ ആരംഭിച്ചതോടെ പ്രതി ഉദ്യോഗസ്ഥരെ തടയുകയും അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. പരാതിക്കാരിയായ നീതു രാജുവിനും ഒപ്പമുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥർക്കും നേരെ ആക്രമണമുണ്ടായി.

ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ആക്രമിച്ചതിനും ഭാരതീയ ന്യായ സംഹിതയിലെയും (BNS) കേരള പോലീസ് ആക്ടിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് പത്തനംതിട്ട പോലീസ് കേസെടുത്തത്.  പ്രതിയെ  റിമാൻഡ് ചെയ്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പോക്സോ കേസ് പ്രതി  13 കാരിയോട് ലൈംഗികാതിക്രമം കാട്ടിയതിന് പിടിയിൽ

പത്തനംതിട്ട: കഴിഞ്ഞവർഷം സ്കൂൾ വെക്കേഷൻ കാലയളവിൽ അച്ഛന്റെ വീട്ടിൽ പോയ 13 കാരിയെ ദേഹത്ത് കയറിപ്പിടിച്ച് ലൈംഗിക അതിക്രമം കാട്ടിയയാളെ പന്തളം പോലീസ് പിടികൂടി. കൊടുമൺ അങ്ങാടിക്കൽ നോർത്ത് കല്ലുകാട്ടിൽ വീട്ടിൽ വേണുലാൽ...

വാല്‍പ്പാറ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച് സര്‍ക്കാര്‍

മലപ്പുറം: വാല്‍പ്പാറ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച് സര്‍ക്കാര്‍. ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്ത അഞ്ചുപേരുടെ കുടുംബാംഗങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ നല്‍കുമെന്നും മറ്റു അധ്യാപകര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ടെന്നും സര്‍ക്കാര്‍...
- Advertisment -

Most Popular

- Advertisement -