Saturday, November 28, 2026
No menu items!

subscribe-youtube-channel

HomeNewsBengaluruബെംഗളൂരുവിൽ  മലയാളി...

ബെംഗളൂരുവിൽ  മലയാളി നഴ്സിങ് വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവം : യുവാവ് അറസ്റ്റിൽ

ബെംഗളൂരു : ബെംഗളൂരുവിൽ ലോഡ്ജിൽ മലയാളി യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അടൂർ സ്വദേശിനി ഗംഗ (22) ആണ് കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് കൊല്ലം സ്വദേശി ഗോകുൽ കൃഷ്ണ (23)യെ പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.

താവക്കൽ മസ്താൻ ദർഗയ്ക്ക് സമീപമുള്ള ഒടിസി റോഡിലെ ‘റിലെൻസി’ ലോഡ്ജിൽ വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് ഗംഗയെ മരിച്ച നിലയിൽ കണ്ടെത്തിയത്. നഴ്സിങ് കോഴ്സ് പൂർത്തിയാക്കിയ ഗംഗ നിലവിൽ ജോലി  അന്വേഷിച്ചു വരികയായിരുന്നു.

ബിഎസ്‌സി നഴ്സിങ് ബിരുദധാരിയായ ഗോകുൽ കൃഷ്ണ, നഴ്സിങ് വിദ്യാർത്ഥികൾക്ക് കോളജ് അഡ്മിഷൻ നേടിക്കൊടുക്കുന്ന കൺസൾട്ടന്റായി  പ്രവർത്തിക്കുകയായിരുന്നു. ഇരുവരും നാല് വർഷമായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

കൊലപാതകത്തിലേക്ക് നയിച്ച കൃത്യമായ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പക്ഷിപ്പനി: കള്ളിംഗ് നാളെ

ആലപ്പുഴ: എടത്വ ഗ്രാമപഞ്ചായത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശത്ത് കള്ളിംഗ് നടത്താൻ ബാക്കിയുള്ള 15,300 വളർത്തു പക്ഷികളെ നാളെ (മെയ് 04) കള്ളിംഗിന് വിധേയമാക്കും. കള്ളിംഗ് രാവിലെ ഒമ്പത് മണിക്ക് ആരംഭിക്കും. കള്ളിംഗ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി...

ബാലരാമപുരത്തെ രണ്ട് വയസുകാരിയുടെ കൊലപാതകം : അമ്മ ശ്രീതു അറസ്റ്റില്‍

തിരുവനന്തപുരം : ബാലരാമപുരത്തെ രണ്ട് വയസുകാരി ദേവേന്ദുവിന്റെ കൊലപാതക കേസിൽ അമ്മ ശ്രീതുവും അറസ്റ്റില്‍. കേസില്‍ ശ്രീതുവിന്റെ സഹോദരന്‍ ഹരികുമാറിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കുഞ്ഞിനെ കൊലപ്പെടുത്തുന്നതിൽ അമ്മയ്‌ക്ക് പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയതിനു...
- Advertisment -

Most Popular

- Advertisement -