Saturday, November 28, 2026
No menu items!

subscribe-youtube-channel

HomeNewsNationalജമ്മു കശ്മീരില്‍...

ജമ്മു കശ്മീരില്‍ ലഷ്‌കര്‍ ഭീകരരുടെ ആയുധശേഖരം പിടിച്ചെടുത്തു ; 3 പേർ പിടിയിൽ

ശ്രീനഗർ : കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ ലഷ്‌കര്‍ ഭീകരരുടെ വൻ ആയുധശേഖരം പിടിച്ചെടുത്തു. ലഷ്കർ-ഇ-തൊയ്ബയുടെ മൂന്ന് സഹായികളെ അറസ്റ്റ് ചെയ്തു.ഷോപ്പിയാനിലെ നർവാവ്, റാവൽപോറ എന്നീ പ്രദേശങ്ങളിൽ പോലീസും സൈന്യത്തിന്റെ 34 രാഷ്ട്രീയ റൈഫിൾസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.

രണ്ട് ഹാന്‍ഡ് ഗ്രനേഡുകള്‍, എകെ 47 തോക്കിനുള്ള 20 തിരകള്‍, ലഷ്‌കര്‍-ഇ-തൊയ്ബയുടെ അഞ്ച് പോസ്റ്ററുകള്‍, മൂന്ന് മൊബൈല്‍ ഫോണുകള്‍, മൂന്ന് ആധാര്‍ കാര്‍ഡുകള്‍ എന്നിവയാണ് പരിശോധനയില്‍ കണ്ടെത്തിയത്.പ്രദേശത്ത് ആക്രമണങ്ങള്‍ നടത്തി സമാധാനം തകര്‍ക്കാന്‍ ഭീകരര്‍ പദ്ധതിയിട്ടിരുന്നതായും ഇതിനായി ആയുധങ്ങളും സ്ഫോടകവസ്തുക്കളും എത്തിച്ചുനൽകാനായിരുന്നു ഇവരുടെ പദ്ധതിയെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കവിയൂർ മഹാദേവ ക്ഷേത്രത്തിൽ പുതിയ ഉപദേശക സമിതി രൂപീകരിച്ചു

തിരുവല്ല : കവിയൂർ മഹാദേവ ക്ഷേത്രത്തിൽ പുതിയ ഉപദേശക സമിതി നിലവിൽ വന്നു. 2024- 26 വർഷത്തേക്കുള്ള ഭരണസമിതിയെ ആണ്  തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗീകരിച്ച് ഉത്തരവ് ഇറക്കിയത്. എ.ജി. സുശീലൻ (പ്രസിഡന്റ്), കെ.ആർ.സദാശിവൻ...

മാന്തുകയിൽ കാറും ലോറിയും കൂട്ടിയിടിച്ച് ബുധനൂർ സ്വദേശികളായ 4 പേർക്ക് പരുക്ക്

പന്തളം : എം സി റോഡിൽ  ചെങ്ങന്നൂരിനും പന്തളത്തിനും മധ്യേ മാന്തുകയിൽ ലോറിയും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാർക്ക് ഗുരുതര പരുക്ക്.അപകടത്തിൽ കാറിൽ ഉണ്ടായിരുന്ന 4 പേർക്ക് പരുക്കേറ്റു. തിങ്കളാഴ്ച്ച പുലർച്ചെ 5.45...
- Advertisment -

Most Popular

- Advertisement -