Sunday, November 29, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവല്ല ഉപജില്ലാ...

തിരുവല്ല ഉപജില്ലാ കലോത്സവത്തിൽ ഓവറോൾ കിരീടം എംജിഎമ്മിന്

തിരുവല്ല : തിരുവല്ല വിദ്യാഭ്യാസ ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ 564 പോയിന്റ് നേടി തിരുവല്ല എംജിഎം ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ കിരീടം കരസ്ഥമാക്കി. 406 പോയിന്റ് നേടിയ സെന്റ് തോമസ് എച്ച്.എസ്.എസ്., ഇരവള്ളിപ്ര രണ്ടാം സ്ഥാനം നേടി.

എംജിഎം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സമാപന സമ്മേളനം തിരുവല്ല നഗരസഭാ പ്രതിപക്ഷ നേതാവ് അഡ്വ. ജിനു മാത്യു ഉദ്ഘാടനം ചെയ്തു. തിരുവല്ല എ.ഇ.ഒ. മിനികുമാരി വി.കെ., ഹയർ സെക്കൻഡറി ജില്ലാ കോ-ഓർഡിനേറ്റർ ജിജി മാത്യു സ്കറിയ, പ്രിൻസിപ്പൽ പി.കെ. തോമസ്, ഹെഡ്മിസ്ട്രസ് ബിന്ദു കെ., ബിറ്റു ഐപ്പ്,  അരുൺ കെ., ശങ്കരൻ നമ്പൂതിരി, ഡോ. അനിത ബേബി, ഡോ. സജു പി. തോമസ്, ദീപു കുര്യാക്കോസ്, ബിനു ചെറിയാൻ, ജോൺ ജോയ് എന്നിവർ പ്രസംഗിച്ചു.

ഹയർ സെക്കൻഡറി വിഭാഗത്തിൽ 261 പോയിന്റോടെ എംജിഎം എച്ച്.എസ്.എസ്. ഒന്നാം സ്ഥാനവും 209 പോയിന്റോടെ നിരണം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും നേടി.

ഹൈസ്കൂൾ വിഭാഗത്തിൽ 237 പോയിന്റോടെ സെന്റ് തോമസ് എച്ച്.എസ്.എസ്., ഇരവള്ളിപ്ര ഒന്നാമതെത്തി. 227 പോയിന്റോടെ എംജിഎം എച്ച്.എസ്.എസ്. രണ്ടാം സ്ഥാനം നേടി.

യു.പി. വിഭാഗത്തിൽ 78 പോയിന്റ് വീതം നേടി തിരുമൂലവിലാസം യു.പി. സ്കൂളും കാവുംഭാഗം ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂളും ഒന്നാം സ്ഥാനം പങ്കിട്ടു. 76 പോയിന്റോടെ എംജിഎം ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനത്തെത്തി.

എൽ.പി. വിഭാഗത്തിൽ 61 പോയിന്റ് വീതം നേടി തിരുമൂലവിലാസം യു.പി.എസ്., എസ്.സി.എസ്.എസ്. എൽ.പി.എസ്., എംജിഎം എൽ.പി.എസ്., ഗവ. എൽ.പി.എസ്. കാവുംഭാഗം എന്നീ സ്കൂളുകൾ ഒന്നാം സ്ഥാനം പങ്കിട്ടു. 59 പോയിന്റ് വീതം നേടിയ സെന്റ് ജോർജ് യു.പി.എസ്., കടപ്രയും പരുമല സെമിനാരി എൽ.പി.എസ്.യും രണ്ടാം സ്ഥാനം പങ്കിട്ടു.

ഹൈസ്കൂൾ സംസ്കൃതോത്സവത്തിൽ 83 പോയിന്റോടെ എസ്.എൻ.വി. ഹൈസ്കൂൾ, തിരുമൂലപുരം ഒന്നാം സ്ഥാനവും 81 പോയിന്റോടെ ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂൾ, കാവുംഭാഗം രണ്ടാം സ്ഥാനവും നേടി. യു.പി. വിഭാഗം സംസ്കൃതോത്സവത്തിൽ 90 പോയിന്റ് വീതം നേടി തിരുമൂലവിലാസം യു.പി.എസ്.യും എം.എസ്.എം. യു.പി.എസ്., നിരണം എന്നിവയും ഒന്നാം സ്ഥാനം പങ്കിട്ടു. 81 പോയിന്റോടെ ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂൾ, കാവുംഭാഗം രണ്ടാം സ്ഥാനത്തെത്തി.

അറബിക് കലോത്സവം യു.പി. വിഭാഗത്തിൽ 65 പോയിന്റ് വീതം നേടി സെന്റ് ജോർജ് യു.പി.എസ്., കടപ്രയും പരുമല സെമിനാരി എൽ.പി.എസ്.യും ഒന്നാം സ്ഥാനം പങ്കിട്ടു. എൽ.പി. വിഭാഗത്തിൽ 45 പോയിന്റ് വീതം നേടി സെന്റ് ജോർജ്, കടപ്രയും പരുമല സെമിനാരി എൽ.പി.എസ്.യും ഒന്നാം സ്ഥാനം നേടി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല തീര്‍ഥാടനം : വെജിറ്റേറിയന്‍ ആഹാരസാധനങ്ങളുടെ വില നിശ്ചയിച്ചു

പത്തനംതിട്ട: ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ജില്ലയിലെ ഹോട്ടലുകളിലെ വെജിറ്റേറിയന്‍ ആഹാരസാധനങ്ങളുടെ വില ഏകീകരിച്ച് നിശ്ചയിച്ചു. ജില്ലാ കലക്ടര്‍ വില നിശ്ചയിച്ച ഭക്ഷണ സാധനങ്ങളുടെ ഇനം, അളവ്, സന്നിധാനം, പമ്പ /നിലയ്ക്കല്‍, ജില്ലയിലെ ഇതര സ്ഥലങ്ങളിലെ...

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: മാരാരിക്കുളം - ആലപ്പുഴ റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള  ലെവല്‍ ക്രോസ് നമ്പര്‍ 68 (റെസ്റ്റ് ഹൗസ് ഗേറ്റ്)  ജൂൺ ആറിന് വൈകുന്നേരം  ആറ്  മണി മുതൽ ജൂണ്‍ 11 വൈകിട്ട് ആറു മണി...
- Advertisment -

Most Popular

- Advertisement -