Sunday, November 29, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല തീർത്ഥാടനം...

ശബരിമല തീർത്ഥാടനം : രണ്ടാഴ്ചയ്ക്കിടെ ചികിത്സ തേടിയത് അര ലക്ഷത്തിലധികം തീർഥാടകർ

ശബരിമല : മണ്ഡലകാലം രണ്ടാഴ്ചയാകുമ്പോൾ സന്നിധാനം , പമ്പ, നിലയ്ക്കൽ  ഉൾപ്പടെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത് 50000 ലധികം തീർഥാടകർ. പകുതിയിലേറെപേർക്കും വിനയായത് പനിയും ജീവിതശൈലീ രോഗങ്ങളും . പനി, ശ്വാസകോശ സംബന്ധമായ അണുബാധകൾ, ഉദരരോഗങ്ങൾ, ഉയർന്നതും കുറഞ്ഞതുമായ രക്തസമ്മർദ്ദം, പ്രമേഹം എന്നിവയ്ക്കാണ് കൂടുതൽ പേരും ചികിത്സ തേടിയതെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി.

തീർഥാടന കാലയളവിൽ ഇതുവരെ 36,974 പേർ അലോപ്പതി വിഭാഗത്തിൽ മാത്രം ചികിത്സ തേടി. ഇതിൽ 14,553 പേർ സന്നിധാനം ഗവൺമെന്റ് ആശുപത്രിയിലും, 11,311 പേർ വിവിധ അടിയന്തര വൈദ്യസഹായ കേന്ദ്രങ്ങളിലുമാണ് ചികിത്സ തേടിയത്. ഇ.എം.സികളിൽ എത്തിയവരിൽ 165 പേർക്ക് അടിയന്തര ചികിത്സ നൽകി.

ശബരിമലയിൽ ഇതുവരെ 34 പേർക്ക് ഹൃദയാഘാതം ഉണ്ടായെങ്കിലും കൃത്യസമയത്തെ ചികിത്സയിലൂടെ 25 പേരുടെ ജീവൻ രക്ഷിക്കാൻ സാധിച്ചു. എന്നാൽ ഒൻപതുപേർ ഹൃദയ സ്തംഭനത്തെത്തുടന്ന് മരിച്ചു. നിലയ്ക്കൽ മുതൽ പമ്പ വരെയുള്ള മേഖലകളിലായി വിവിധ കാരണങ്ങളാൽ ആകെ 10 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ഗുരുതരാവസ്ഥയിലായ 130 രോഗികളെ വിദഗ്ധ ചികിത്സയ്ക്കായി മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്തുവെന്നും ജീവിതശൈലീ രോഗങ്ങൾക്ക് ചികില്സ തേടുന്നവരെയുടെ എണ്ണം വർധിച്ചതായും ശബരിമല എമർജൻസി മെഡിക്കൽ കെയർ വിഭാഗം നോഡൽ ഓഫീസർ ഡോ .സജിൻ കെ
റജി അറിയിച്ചു.

സന്നിധാനത്ത്  പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റവും മല കയറുന്നതിലെ ആയാസവുമാണ് മിക്കപ്പോഴും പ്രതികൂല ആരോഗ്യാവസ്ഥ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ വിവിധ രോഗങ്ങള്‍ക്കായി ചികിത്സയിലിരിക്കുന്നവര്‍ ദര്‍ശനത്തിനായി എത്തുമ്പോള്‍ ചികിത്സാരേഖകളും കഴിക്കുന്ന മരുന്നുകളും കൈവശം കരുതണമെന്നും ദര്‍ശനത്തിന് എത്തുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പേ നടത്തം ഉള്‍പ്പെടെയുള്ള ലഘു വ്യായാമങ്ങള്‍ ചെയ്ത് തുടങ്ങണമെന്നും ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു.

സാവധാനം മാത്രം മലകയറുക. നടക്കുന്നതിനിടയിൽ ക്ഷീണം, തളര്‍ച്ച, നെഞ്ചുവേദന, ശ്വാസതടസം എന്നിവ ഉണ്ടായാല്‍ മല കയറുന്നത് നിര്‍ത്തി വൈദ്യസഹായം തേടണമെന്നും ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. 13 ദിവസത്തിനിടെ പമ്പയിലും സന്നിധാനത്തും ഏകദേശം പന്ത്രണ്ടായിരത്തിലധികം പേർ ആയുർവേദ ചികിത്സ തേടി. ആയിരത്തിലധികം പേരാണ് ഹോമിയോ ചികിത്സ തേടിയത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല ഉരക്കുഴി വെള്ളച്ചാട്ടം : ഭക്തർക്ക് മുന്നറിയിപ്പുമായി വനംവകുപ്പ്

​ശബരിമല: ശബരിമലയിലെ ഉരക്കുഴി വെള്ളച്ചാട്ടത്തിലേക്ക് പോകുന്നത് കഴിവതും ഒഴിവാക്കണമെന്ന് ഭക്തരോടഭ്യർഥിച്ച് വനംവകുപ്പ്. പ്രദേശത്ത് വന്യജീവി ആക്രമണം വർധിക്കുന്ന സാഹചര്യത്തിലും അപകടങ്ങൾ വർധിക്കുന്നതിനാലും സന്നിധാനം സ്‌പെഷ്യൽ ഡ്യൂട്ടി റേഞ്ച് ഓഫീസർ അരവിന്ദ് ബാലകൃഷ്ണനാണ് ഭക്തർക്ക്...

കലോത്സവത്തിലെ അനാരോഗ്യ പ്രവണതകൾ ഒഴിവാക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം : സ്‌കൂൾ കലോത്സവവേദികളിലുണ്ടാവുന്ന അനാരോഗ്യ പ്രവണതകൾ ഒഴിവാക്കണമെന്നും പരസ്യമായ പ്രതിഷേധ പ്രകടനങ്ങൾ കലോത്സവത്തിന്റെ അന്തസ്സിന് കളങ്കമുണ്ടാക്കുന്നതായും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കലോത്സവ മത്സരങ്ങളിലെ വിധി നിർണയവുമായി ബന്ധപ്പെട്ട് പരസ്യമായ...
- Advertisment -

Most Popular

- Advertisement -