Thursday, September 24, 2026
No menu items!

subscribe-youtube-channel

HomeNewsKochiകള്ളപ്പണം വെളുപ്പിക്കൽ...

കള്ളപ്പണം വെളുപ്പിക്കൽ ; നടൻ സൗബിനെ ഇ ഡി ചോദ്യം ചെയ്തു

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സിനിമയ്‌ക്കെതിരായ സാമ്പത്തിക തട്ടിപ്പ് പരാതിയിൽ സിനിമയുടെ നിർമാതാവും നടനുമായ സൗബിൻ ഷാഹിറിനെ ഇഡി ചോദ്യം ചെയ്തു.നടനെ കൊച്ചിയിലെ ഓഫീസിൽ വിളിച്ചുവരുത്തിയാണ് ഇഡി ചോദ്യം ചെയ്തത്.നടനെ വീണ്ടും ചോദ്യം ചെയ്യാനായി വിളിപ്പിക്കുമെന്ന് ഇഡി അറിയിച്ചു.

പറവ ഫിലിംസ് കമ്പനി കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിലാണ് അന്വേഷണം നടക്കുന്നത്. സിനിമയുടെ വിതരണക്കാരൻ കെ.സുജിത്തിനെയും മറ്റൊരു നിർമാതാവ് ഷോൺ ആന്റണിയേയും കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നു. സാമ്പത്തിക തട്ടിപ്പ് കേസിൽ മഞ്ഞുമ്മൽ ബോയ്‌സ് നിർമ്മാതാക്കൾക്കെതിരെ പൊലീസ് കേസുണ്ട്.സിനിമയ്ക്ക് 7 കോടി രൂപ മുടക്കിയ സിറാജ് എന്ന ആൾക്ക് 250 കോടി ലാഭമുണ്ടാക്കിയിട്ടും മുടക്കുമുതൽ പോലും നൽകിയില്ലെന്നായിരുന്നു പരാതി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കേരളത്തിൽ അടുത്ത 5 ദിവസം വ്യാപക മഴക്ക് സാധ്യത

കോട്ടയം : കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടി മിന്നലോട് കൂടിയ മിതമായ/ഇടത്തരം മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. വടക്കൻ ചത്തീസ്ഗഡിന് മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട് . വടക്കൻ...

പതിനേഴുകാരനുനേരെ ലൈംഗികാതിക്രമം : 54 കാരൻ പിടിയിൽ      

പന്തളം : പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം കാട്ടിയതിന് 54 കാരനെ അറസ്റ്റ് ചെയ്ത് പന്തളം പോലീസ്. പന്തളം മെഡിക്കൽ മിഷൻ ജംഗ്ഷന് സമീപം പനച്ചവിളയിൽ അൻവർ ഖാനാ(54)ണ് പിടിയിലായത്. ഈ...
- Advertisment -

Most Popular

- Advertisement -