Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാന സ്കൂൾ...

സംസ്ഥാന സ്കൂൾ കലോത്സവം ഡിസംബറിൽ തിരുവനന്തപുരത്ത്

തിരുവനന്തപുരം : സംസ്ഥാന സ്‌കൂൾ കലോത്സവം ഡിസംബറിൽ  തിരുവനന്തപുരത്ത് സംഘടിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു.എറണാകുളത്തായിരിക്കും കായിക മേള.പുതുക്കിയ മാന്വൽ അനുസരിച്ചാകും കലോത്സവം.

കഴിഞ്ഞ സംസ്ഥാന സ്‌കൂൾ കാലോത്സവത്തിൽ ഉദ്ഘാടന സമ്മേളനത്തിന്റെ ഭാഗമായി അവതരിപ്പിച്ച തദ്ദേശീയ ജനതയുടെ ഒരു കലാരൂപം ഇത്തവണ മത്സര ഇനമായി തന്നെ ഉൾപ്പെടുത്തുമെന്നും അതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

സ്‌കൂൾ കായികമേള എറണാകുളം ജില്ലയിൽ ഒക്‌ടോബർ 18, 19, 20, 21, 22 തീയതികളിൽ നടത്തും. കായികമേളയെ ഒളിംപ്ക്‌സ് മാതൃകയിൽ അത്‌ലറ്റിക്‌സും ഗെയിംസും ഒരുമിച്ച് സംഘടിപ്പിക്കുന്ന രീതിയിൽ മാറ്റുന്ന പ്രവർത്തനമാണ് നടന്നുവരുന്നതെന്നും മന്ത്രി അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കനത്ത മഴ: രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി

കാസര്‍കോട്: കനത്ത മഴയെ തുടർന്ന് കാസര്‍കോട്, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. നാളെ രണ്ട് ജില്ലകളിലും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും ശക്തമായ മഴ തുടരുന്നതിനാലുമാണ് മുൻകരുതൽ നടപടിയായി...

എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു : 99.69 ശതമാനംവിജയം

തിരുവനന്തപുരം :2023-24 വര്‍ഷത്തെ എസ്എസ്എൽസി / ടിഎച്ച്എസ്എൽസി / എഎച്ച്എസ്എൽസി പരീക്ഷാഫലം മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിച്ചു.99.69 ആണ് വിജയ ശതമാനം.4,27,105 വിദ്യാർഥികളാണ് എസ്എസ്എൽസി പരീക്ഷ എഴുതിയത്.71831 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് ലഭിച്ചു. ഏറ്റവും...
- Advertisment -

Most Popular

- Advertisement -