Saturday, September 26, 2026
No menu items!

subscribe-youtube-channel

HomeNewsകർഷക കോൺഗ്രസ്...

കർഷക കോൺഗ്രസ് മാർച്ചും ധർണയും

തിരുവല്ല : സംഭരിച്ച നെല്ലിൻ്റെ വില അടിയന്തിരമായി കർഷകർക്ക് നൽകുക, കേന്ദ്രം വർദ്ധിപ്പിച്ച താങ്ങുവില കർഷകർക്ക് ലഭ്യമാക്കുക, നെല്ല് സംഭരണത്തിൻ്റെ ഹാൻഡിലിങ് ചെലവ് സർക്കാർ വഹിക്കുക, കർഷകർക്ക് ലഭിക്കുവാനുള്ള കുടിശിഖ തുകകൾ അടിയന്തിരമായി വിതരണം ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കർഷക കോൺഗ്രസിൻ്റെ ആഭിമുഖ്യത്തിൽ തിരുവല്ല ആർ.ഡി ഒ ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി.

ഡി.സി.സി പ്രസിഡൻ്റ് പ്രൊഫ. സതീഷ് കൊച്ചു പറമ്പിൽ ഉത്ഘാടനം ചെയ്തു. കർഷകരുടെ ദുരിതങ്ങൾ കണ്ടില്ലായെന്ന് നടിച്ച പിണറായി സർക്കാർ ജനവിധിയുടെ ചുവരെഴുത്ത് വായിക്കുവാൻ തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നെൽകർഷകർ ആത്മഹത്യ ചെയ്തിട്ടും സർക്കാർ അനങ്ങിയില്ല. കർഷകകോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് തോമസ് കോവൂർ അദ്ധ്യക്ഷത വഹിച്ചു.

ജോസഫ് എം.പുതുശേരി എക്സ് എം.എൽ.എ ,ഡി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ. സതീഷ്.ചാത്തങ്കരി, ജേക്കബ്ബ് പി.ചെറിയാൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ഈപ്പൻ കുര്യൻ, കർഷക കോൺഗ്രസ് നേതാക്കളായ സണ്ണി തോമസ്, കെ.എൻ രാജൻ, സജു മാത്യു കോൺഗ്രസ് നേതാക്കളായ അഡ്വ. രാജേഷ് ചാത്തങ്കരി, ആർ.ജയകുമാർ, ബഞ്ചമിൻ തോമസ്, ബെന്നി തിട്ടയിൽ, ക്രിസ്റ്റഫർ ഫിലിപ്പ്, കെ.രാഘവൻ, തോമസ് പി.വർഗീസ്, അഡ്വ.ബിനു വി ഈപ്പൻ, ബാലകൃഷ്ണൻ , കുര്യൻ കൂത്തപ്പള്ളി, പോൾ തോമസ്, ജിജോ ചെറിയാൻ, വിശാഖ് വെൺപാല, അഭിലാഷ് വെട്ടിക്കാടൻ, രാജൻ തോമസ്, വി.ഗോപാലൻ, സോണി കളരിക്കൽ, ബോസ് പാട്ടത്തിൽ എന്നിവർ പ്രസംഗിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആറന്മുള വള്ള സദ്യ : ചേനപ്പാടി പാളത്തൈര് സമർപ്പണം 3-ന്

കോട്ടയം: ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെക്കുള്ള പാളത്തൈര് സമർപ്പണം 3 ന് നടക്കും. ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. അഷ്ടമി രോഹിണി ദിനമായ 4 -നാണ് ജന്മാഷ്ടമി സദ്യ. ഇതിനായി വാഴൂർ തീർഥപാദാശ്രമ ഗോശാലയിൽ തയാറാക്കിയ...

നവരാത്രിയാഘോഷം: പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ പൂജവെച്ചു

കോട്ടയം: നവരാത്രിയാഘോഷത്തിന്റെ ഭാഗമായി പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ പൂജവെയ്പ്പ് ചടങ്ങ് നടന്നു. ഇന്ന് വൈകിട്ട് കുഴിമറ്റം ഉമാ മഹേശ്വര ക്ഷേത്രത്തിൽ നിന്നും വിശിഷ്ട ഗ്രന്ഥങ്ങളും പാഠപുസ്തങ്ങളും വഹിച്ചു കൊണ്ടുള്ളഘോഷയാത്ര ആരംഭിച്ചു. തുടർന്ന്...
- Advertisment -

Most Popular

- Advertisement -