Tuesday, July 28, 2026
No menu items!

subscribe-youtube-channel

HomeNewsതൃശ്ശൂരിൽ ധനകാര്യസ്ഥാപനത്തിൽ...

തൃശ്ശൂരിൽ ധനകാര്യസ്ഥാപനത്തിൽ നിന്ന് 20 കോടിയോളം രൂപയുമായി ജീവനക്കാരി മുങ്ങി

തൃശ്ശൂർ : തൃശ്ശൂരിൽ ജോലി ചെയ്തിരുന്ന സ്വകാര്യ ധനകാര്യസ്ഥാപനത്തിൽനിന്നു 20 കോടി രൂപയുമായി യുവതി മുങ്ങി. വലപ്പാട് മണപ്പുറം ഫിനാൻസ് ലിമിറ്റഡിലെ അസിസ്റ്റന്റ് ജനറൽ മാനേജറായ കൊല്ലം തിരുമുല്ലവാരം നെല്ലിമുക്ക് സ്വദേശി ധന്യമോഹൻ ആണ് തട്ടിപ്പ് നടത്തി പണവുമായി കടന്നത്.18 വർഷത്തോളമായി സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു.

വ്യാജ ലോണുകൾ ഉണ്ടാക്കി 20 കോടിയോളം രൂപ സ്ഥാപനത്തിന്റെ അക്കൗണ്ടിൽനിന്ന് ഇവരുടെ അച്ഛന്റെയും സഹോദരന്റെയും വിവിധ അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്ത് തട്ടിയെടുക്കുകയായിരുന്നു.ഈ പണം ഉപയോഗിച്ച് ഇവർ സ്വത്തുക്കൾ വാങ്ങിയെന്നാണ് കരുതുന്നത്.വലപ്പാട് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഏറ്റവും വലിയ കപ്പലായ എംഎസ്‌സി ഐറിന വിഴിഞ്ഞത്ത്

തിരുവനന്തപുരം : ലോകത്തെ ഏറ്റവും വലിയ ചരക്കു കപ്പലായ എംഎസ്‌സി ഐറിന വിഴിഞ്ഞത്ത് നങ്കൂരമിട്ടു .400 മീറ്റർ നീളവും 61 മീറ്റർ വീതിയുമുള്ള കപ്പലാണ് എംഎസ്‌സി ഐറിന. 6,000 കണ്ടെയ്‌നറുകളാണ് കപ്പലിലുള്ളത്. രാവിലെ...

നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ ചക്കുളത്തുകാവിൽ സർവ്വ ഐശ്വര്യ പൂജ

എടത്വ : പ്രധാനമന്ത്രി  നരേന്ദ്ര മോദിയുടെ 75-മത്  ജന്മദിനത്തിൽ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ സർവ്വ  ഐശ്വര്യ പൂജ നടന്നു. നരേന്ദ്ര മോദി ,അനിഴം  നക്ഷത്രത്തിൽ ഒരു  ഭക്തനാണ്  വഴിപാട് നടത്തിയത്. ക്ഷേത്ര...
- Advertisment -

Most Popular

- Advertisement -