Saturday, September 26, 2026
No menu items!

subscribe-youtube-channel

HomeNew Delhiഡൽഹിയിൽ സിവിൽ...

ഡൽഹിയിൽ സിവിൽ സര്‍വീസ് അക്കാദമിയിലെ വെള്ളക്കെട്ടിൽ 3 പേർ മരിച്ചു : മരിച്ചവരിൽ ഒരു മലയാളിയും

ന്യൂഡൽഹി : ഡൽഹി കരോൾബാഗ് രാജേന്ദ്ര നഗറിലെ റാവൂസ് ഐഎഎസ് കോച്ചിങ് സെന്ററിൽ അപ്രതീക്ഷിതമായി വെള്ളം ഇരച്ചുകയറി 3 വിദ്യാർഥികൾ മരിച്ചു. മരിച്ചവരിൽ ജെഎൻയുവിലെ ഗവേഷക വിദ്യാർഥിയായ എറണാകുളം സ്വദേശി നവീൻ ഡാൽവിനും ഉൾപ്പെടുന്നു. നവിനു പുറമേ ഉത്തർപ്രദേശ്, തെലങ്കാന സ്വദേശികളായ രണ്ടു വിദ്യാർഥിനികളും മരിച്ചു.

ഇന്നലെ രാത്രി 7.30ഓടെയായിരുന്നു സംഭവം. അപകടസമയത്ത് 40 ഓളം വിദ്യാര്‍ത്ഥികളാണ് അക്കാദമിയുടെ ബേസ്മെന്റിലെ ലൈബ്രറിയിൽ ഉണ്ടായിരുന്നത്. ബേസ്മെന്റിൽ കുടുങ്ങിയ 14 ഓളം വിദ്യാര്‍ത്ഥികളെ പിന്നീട് ഫയര്‍ഫോഴ്സും എൻഡിആര്‍എഫ് ഉദ്യോഗസ്ഥരുമെത്തി രക്ഷിച്ചിരുന്നു.കെട്ടിടത്തിലെ വെള്ളം നീക്കിയപ്പോഴാണ് 3 മൃതദേഹങ്ങൾ കണ്ടെത്തിയത്.

സംഭവത്തിൽ ദില്ലി മുനിസിപ്പൽ കോര്‍പറേഷനെതിരെ വിദ്യാര്‍ത്ഥികൾ പ്രതിഷേധവുമായി രംഗത്ത് വന്നു. ഡ്രെയിനേജ് വൃത്തിയാക്കാതെ കിടന്ന് വെള്ളം തള്ളിവന്നതാണ് ബേസ്‌മെന്റിൽ വെള്ളപ്പൊക്കം ഉണ്ടാകാൻ കാരണമായതെന്നാണ് പരിശീലന കേന്ദ്രത്തിന്റെ നടത്തിപ്പുകാർ പറയുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പത്തൊൻപതുകാരിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

കോന്നി : പത്തൊൻപതുകാരിയെ വീടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മുറിഞ്ഞകൽ മുണ്ടൻ വയൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ആദർശിൻ്റെയും രാജിയുടെയും മകൾ ഗായത്രിയെ ആണ് കിടപ്പു മുറിയിൽ തൂങ്ങി മരിച്ച നിലയിൽ...

ബലാത്സം​ഗക്കേസിൽ പ്രജ്വൽ രേവണ്ണയ്ക്ക് ജീവപര്യന്തം

ബെംഗളൂരു : ബലാത്സം​ഗ കേസിൽ ജനതാദൾ (എസ്) മുൻ എംപി പ്രജ്വൽ രേവണ്ണയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ. 10 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. ബെം​ഗളൂരുവിലെ പ്രത്യേക കോടതി ശിക്ഷ വിധിച്ചത്.പ്രജ്വലിനെതിരായ 4...
- Advertisment -

Most Popular

- Advertisement -