Saturday, July 25, 2026
No menu items!

subscribe-youtube-channel

HomeNewsപത്തനംതിട്ട ജില്ലയിൽ...

പത്തനംതിട്ട ജില്ലയിൽ 2765 പ്ലസ് വൺ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നു

പത്തനംതിട്ട : മൂന്ന് അലോട്ട്മെൻ്റുകളും രണ്ട് സപ്ലിമെൻ്ററി അലോട്ട്മെൻ്റുകളും പൂർത്തിയായെങ്കിലും ജില്ലയിൽ 2765 പ്ലസ് വൺ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നു.
പ്ലസ് വൺ
പ്രവേശനത്തിന് സംസ്ഥാനത്ത് ഏറ്റവുമധികം സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്ന ജില്ലയായി പത്തനംതിട്ട മാറി.

 

ജില്ലയിൽ ഇക്കുറി 13, 859 അപേക്ഷകളാണ് പ്ലസ് വൺ പ്രവേശനത്തിന് ലഭിച്ചത്. ഭിന്നശേഷിയുള്ളവർ ഉൾപ്പെടെ 9906 മെറിറ്റ് സീറ്റുകളിൽ 9196 സീറ്റുകളിലാണ് പ്രധാന അലോട്ട് മെൻ്റിലൂടെ പ്രവേശനം നൽകിയത്. ഇതിൽ 3360 പേർ ജില്ലയ്ക്ക് പുറത്തു നിന്നുള്ളവരാണ്. എന്നിട്ടും മെറിറ്റ് സീറ്റിലും മാനേജ്മെൻ്റ് ക്വാട്ടായിലും സ്പോർട്സ് ക്വാട്ടയിലും അൺ എയ്ഡഡ് വിഭാഗത്തിലും സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നു.

ജില്ലയിൽ നിലവിൽ 1750 സീറ്റുകളുള്ള മാനേജ്മെൻ്റ് ക്വാട്ടയിൽ 200 കുട്ടികൾ മാത്രമേ പ്രവേശനം നേടിയിട്ടുള്ളൂ. ഹ്യുമാനിറ്റീസ് ബാച്ചുകളിലാണ് ഒഴിവ് ഏറെയുള്ളത്. ഗ്രാമീണ മേഖലകളിൽ സയൻസ്, ഹ്യുമാനിറ്റീസ് വിഭാഗങ്ങളിലാണ് ഒഴിവ്. കൊമേഴ്സ് ബാച്ചിലേക്ക് കുട്ടികളെ ആവശ്യത്തിന് ലഭിച്ചിട്ടുണ്ട്.

അതേ സമയം വി എച്ച്എസ് ഇ ബാച്ചുകളിലും കുട്ടികളുടെ കുറവുണ്ട്. 1300 സീറ്റുകളാണ് വി എച്ച്എസ്ഇയിൽ ഒഴിഞ്ഞു കിടക്കുന്നത്. കുട്ടികളുടെ കുറവ് ജില്ലയിലെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലനിൽപ്പിനെ തന്നെ ബാധിച്ചതായി അധ്യാപകർ പറഞ്ഞു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പെട്രോൾ പമ്പുകൾ വഴി മണ്ണെണ്ണ വിതരണത്തിന് അനുമതി

ന്യൂഡൽഹി : പെട്രോൾ പമ്പുകൾ വഴിയും റേഷൻകടകൾ വഴിയും മണ്ണെണ്ണ വിതരണത്തിന് അനുമതി നൽകി കേന്ദ്ര സർക്കാർ.മണ്ണെണ്ണ മുക്തമായ 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും തിരഞ്ഞെടുക്കപ്പെട്ട പെട്രോൾ പമ്പുകളിലൂടെയും റേഷൻ കടകളിലൂടെയും മണ്ണെണ്ണ...

കോഴിക്കോട്ട് 61-കാരന്റെ മരണം കൊലപാതകം: മകൻ കസ്റ്റഡിയില്‍

കോഴിക്കോട് :കോഴിക്കോട്ട് 61-കാരന്റെ മരണം കൊലപാതകമെന്ന് പോലീസ്. സംഭവത്തിൽ മകനെ കസ്റ്റഡിയിലെടുത്തു. കോഴിക്കോട്ട് ഏകരൂർ സ്വദേശി ദേവദാസിന്‍റെ(61) മരണത്തിലാണ് മകന്‍ അക്ഷയ് ദേവ്(28) പൊലീസ് പിടിയിലാകുന്നത് . തിങ്കളാഴ്ച്ച രാത്രി വീണു പരിക്കേറ്റു എന്ന്...
- Advertisment -

Most Popular

- Advertisement -