Wednesday, February 11, 2026
No menu items!

subscribe-youtube-channel

HomeNewsപരാതിരഹിതമായ തീർഥാടനകാലം...

പരാതിരഹിതമായ തീർഥാടനകാലം മൂന്നാരുക്കങ്ങളുടേയും കൂട്ടായ പ്രവർത്തനങ്ങളുടെയും ഫലം: മന്ത്രി വി.എൻ. വാസവൻ

ശബരിമല : കാലേകൂട്ടി നടത്തിയ തയാറെടുപ്പുകളുടെയും കൂട്ടായ പ്രവർത്തനങ്ങളുടെയും ഫലമാണ് പരാതിരഹിതമായ മണ്ഡല തീർഥാടനകാലമെന്നു ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവൻ. മണ്ഡലപൂജ ക്രമീകരണങ്ങളും മകരവിളക്ക് ഒരുക്കങ്ങളും വിലയിരുത്താൻ ശബരിമല സന്നിധാനത്തു സന്ദർശനത്തിനെത്തിയതായിരുന്നു മന്ത്രി.

ഒരുലക്ഷത്തിലേറെ തീർഥാടകർ വന്ന ദിവസമുണ്ടായിട്ടും ഒരാൾ പോലും ദർശനം കിട്ടാതെ മടങ്ങേണ്ടി വന്ന സാഹചര്യമുണ്ടായിട്ടില്ല. പതിനെട്ടാം പടിയിൽ ഒരുമിനിട്ടിൽ 85-90 പേർ കയറുന്ന സാഹചര്യം സൃഷ്ടിക്കാനായത് ദർശനം സുഗമാക്കാൻ തുണച്ചു. മുൻവർഷത്തെ അപേക്ഷിച്ച് അഞ്ചുലക്ഷത്തോളം ഭക്തരാണ് ഈ 41 ദിവസത്തെ കാലയളവിൽ കൂടുതലായി എത്തിയത്. വരുമാനം മുൻവർഷത്തെ അപേക്ഷിച്ച് 28 കോടി രൂപയോളം കൂടുതലാണെന്ന് താൽക്കാലികമായി ലഭ്യമായ കണക്ക്.

ദർശനം കിട്ടാതെ വന്നതായി ആരും പരാതിപ്പെട്ടിട്ടില്ല. മലകയറിവന്ന എല്ലാവർക്കും സൗജന്യഭക്ഷണം ഉറപ്പാക്കാനായി. അപ്പവും അരവണയും എല്ലാവർക്കും ലഭിക്കുമെന്ന് ഉറപ്പാക്കി. കാലേകൂട്ടി നടത്തിയ തയാറെടുപ്പുകൾ എല്ലാ അർഥത്തിലും ഫലം കണ്ടു. മകരവിളക്കുമായി ബന്ധപ്പെട്ട എല്ലാ മുന്നൊരുക്കങ്ങളും ഡിസംബർ 28ന് നടക്കുന്ന യോഗത്തിൽ ചർച്ച ചെയ്തു തീരുമാനമെടുക്കുമെന്നു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ടര്‍ണിങ് ആന്റ് മില്ലിങ് കോഴ്സിന് ഐ ടി ഐയില്‍ അപേക്ഷിക്കാം

പത്തനംതിട്ട: ചെങ്ങന്നൂര്‍ ഗവണ്‍മെന്റ് ഐ ടി ഐയില്‍ ജൂണില്‍ ആരംഭിക്കുന്ന മൂന്നു മാസം ദൈര്‍ഘ്യമുള്ള സിഎന്‍സി സെറ്റര്‍ കം ഓപ്പറേറ്റര്‍  (ടര്‍ണിങ് ആന്റ് മില്ലിങ് ) എന്ന ഹ്രസ്വകാല കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍:8848898219,...

സുഗത വനം പദ്ധതി ധനശേഖരണം രണ്ടാം ഘട്ടം

ആറന്മുള: സുഗത വനം പദ്ധതി ധനശേഖരണ പരിപാടിയുടെ രണ്ടാം ഘട്ടത്തിന്റെ ഉത്ഘാടനം റിട്ട ഡിവൈ എസ് പി സുരേഷ്കുമാറിൽ നിന്നും തുക സ്വീകരിച്ചു കൊണ്ട് മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ നിർവഹിച്ചു. സുഗതകുമാരിയുടെ...
- Advertisment -

Most Popular

- Advertisement -