കോഴിക്കോട് : കൊടുവള്ളിയിൽ സ്വർണ വ്യാപാരിയെ രാത്രി കാർ ഇടിച്ചുവീഴ്ത്തി രണ്ട് കിലോ സ്വര്‍ണം കവര്‍ന്നു.ബസ് സ്റ്റാൻഡിനു സമീപം ആഭരണ നിർമാണ യൂണിറ്റ് നടത്തുന്ന ബൈജുവിനെയാണ് ആക്രമിച്ച് സ്വര്‍ണം കവര്‍ന്നത് .രാത്രി പത്തരയോടെ മുത്തമ്പലത്താണു സംഭവം.
ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ബൈജുവിനെ പിന്തുടർന്നെത്തിയ സംഘം ആക്രമിക്കുകയായിരുന്നു.പരുക്കേറ്റ വ്യാപാരിയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.