Monday, May 5, 2025
No menu items!

subscribe-youtube-channel

HomeNewsKochiമൂവാറ്റുപുഴയിൽ അതിഥി...

മൂവാറ്റുപുഴയിൽ അതിഥി തൊഴിലാളികൊല്ലപ്പെട്ടത് ആൾക്കൂട്ട മർദനത്തെ തുടർന്ന്

കൊച്ചി : മൂവാറ്റുപുഴയിൽ അതിഥി തൊഴിലാളിയായ അരുണാചല്‍ പ്രദേശ് സ്വദേശി അശോക് ദാസ് മരിച്ചത് ആൾക്കൂട്ട മർദനത്തെ തുടർന്നാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.തലയ്ക്കും നെഞ്ചിനുമേറ്റ മർദനമാണ് മരണകാരണമെന്നാണ്‌ പോസ്റ്റ്മോർട്ടം റിപ്പോർട്ട്.സംഭവത്തിൽ 10 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട് .

വ്യാഴാഴ്ച രാത്രി മൂവാറ്റുപുഴ വാളകത്താണ് സംഭവം നടന്നത് .പെൺസുഹൃത്തിന്റെ വീട്ടിലെത്തിയത് ചോദ്യം ചെയ്ത് ആൾക്കൂട്ടം മർദിക്കുകയായിരുന്നു.മർദ്ദനത്തെ തുടർന്ന് അവശനിലയിലായ അശോക് ദാസിനെ പുലര്‍ച്ചെ പൊലീസ് എത്തി മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കാറു വാങ്ങുന്നതിനെ ചൊല്ലി തർക്കം : ഭർത്താവിന്റെ തലക്കടിച്ച് ഭാര്യ

തിരുവനന്തപുരം : നരുവാ മൂട്ടിൽ ഭാര്യ ഭർത്താവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ചു. കാറു വാങ്ങാൻ വസ്തു ഗ്യാരണ്ടി നൽകണമെന്ന ഭർത്താവിൻ്റെ ആവശ്യമാണ് തർക്കത്തിന് കാരണം . എന്നാൽ ഇത് എതിർത്ത ഭാര്യയെ ഭർത്താവ് മദ്യപിച്ച്...

ഇറാൻ പ്രസിഡന്റിന്റെ മരണത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

ന്യൂഡൽഹി : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. ഇബ്രാഹിം റെയ്സിയുടെ മരണവാർത്ത ഞെട്ടലുളവാക്കിയെന്നും ദുഃഖകരമായ ഈ സാഹചര്യത്തിൽ ഇറാനൊപ്പം ഇന്ത്യ നിലകൊള്ളുന്നുവെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു. ഇന്ത്യ-...
- Advertisment -

Most Popular

- Advertisement -