Monday, March 30, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകേരളത്തിലെ കാലാവസ്ഥയിൽ ...

കേരളത്തിലെ കാലാവസ്ഥയിൽ  ഉണ്ടാകുന്ന  മിന്നൽ പ്രളയം എന്ന പ്രതിഭാസം നിയന്ത്രിക്കാൻ ദീർഘദൂര പദ്ധതി വേണം : ജോസ് കെ മാണി എം പി.

കോട്ടയം: കേരളത്തിലെ മഴയിലും കാലാവസ്ഥയിലും ഉണ്ടാകുന്ന മിന്നൽ പ്രളയം എന്ന പ്രതിഭാസം നിയന്ത്രിക്കാൻ ദീർഘദൂര പദ്ധതി ആവിഷ്കരിക്കണമെന്ന് കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ മാണി എം പി. വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിനായി പുതുവഴികൾ കണ്ടെത്തുന്നതിന്റെ ഭാഗമായി കേരള കോൺഗ്രസ് എം സംഘടിപ്പിച്ച സിമ്പോസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നമ്മുടെ നാട്ടിലെ നദികളുടെ അടിത്തട്ടിൽ ചെളി അടിഞ്ഞു കിടക്കുകയാണ്. ഈ ചെളി നീക്കം ചെയ്യാനുള്ള നടപടികൾ ഉണ്ടാകുകയാണ് ആദ്യം വേണ്ടത്. നദികളുടെ ആഴം വർദ്ധിക്കണം. മീനച്ചിലാറ്റിലും മറ്റു പ്രദേശങ്ങളിലും ഒറ്റ മഴകൊണ്ടു തന്നെ വെള്ളം നിറയുന്ന സാഹചര്യമാണ്. ഇത്തരത്തിൽ കയറുന്ന വെള്ളം അതിവേഗമാണ് ഇറങ്ങിപ്പോകുന്നത്. അപ്പോഴേക്കും കനത്ത നാശനഷ്ടം ഉണ്ടാക്കി കഴിയും.

ഇത്തരത്തിൽ മിന്നൽ പ്രളയവും വെള്ളപ്പൊക്കവും അടിക്കടി ഉണ്ടാകുന്നത് നാടിനെ ബുദ്ധിമുട്ടിക്കുകയാണ്. ഈയൊരു അവസ്ഥയ്ക്ക് മാറ്റം വരാനാണ് കേരള കോൺഗ്രസ് സിമ്പോസിയം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡണ്ട് പ്രൊഫ. ലോപ്പസ് മാത്യു അദ്ധ്യക്ഷത വഹിച്ചു.

ഗവ.ചീഫ് വിപ്പ് ഡോ.എൻ ജയരാജ്, എംഎൽഎമാരായ ജോബ് മൈക്കിൾ, സെബാസ്റ്റ്യൻ കുളത്തിങ്കൽ, സ്റ്റീഫൻ ജോർജ് എക്സ് എംഎൽഎ, മീനച്ചിലാർ മീനന്തരയാർ നദി സംയോജന പദ്ധതി കോഡിനേറ്റർ അഡ്വ. കെ അനിൽകുമാർ, കുട്ടനാട് അന്തർദേശീയ കൃഷി ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. കെ ജി പത്മകുമാർ  എന്നിവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആദ്യമായി തുടങ്ങിയ പൂവ്കൃഷിയിൽ മികച്ച വിളവ്

പത്തനംതിട്ട : പരീക്ഷണം എന്ന നിലയിൽ ആദ്യമായി തുടങ്ങിയ പൂവ്കൃഷിയിൽ മികച്ച വിളവ് ലഭിച്ച സന്തോഷത്തിലാണ് ചെന്നീർക്കര പഞ്ചായത്ത് അംഗം എം. ആർ. മധു. ഓണക്കാലത്ത് ചെന്നീർക്കരയിലെയും സമീപ പഞ്ചായത്തുകളിലെയും അത്തപ്പൂക്കളങ്ങളിൽ ഇത്തവണ...

17കാരിയെ കാണാതായതായി പരാതി

പത്തനംതിട്ട : പത്തനംതിട്ട വെണ്ണിക്കുളത്ത് 17കാരിയെ കാണാതായതായി പരാതി. മധ്യപ്രദേശ് സ്വദേശി ഗംഗാറാം റാവത്തിന്റെ മകളായ റോഷ്ണി റാവത്തിനെയാണ് കാണാതായത്. വ്യാഴാഴ്ച രാവിലെ മുതലാണ് പെണ്‍കുട്ടിയെ കാണാതായത് .വെണ്ണിക്കുളത്ത് തന്നെ പഠിച്ച കുട്ടി...
- Advertisment -

Most Popular

- Advertisement -