Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaമിനിലോറിയും കാറും...

മിനിലോറിയും കാറും കൂട്ടിയിടിച്ച് വീടിന്റെ മതിൽ തകർന്നു

ആലപ്പുഴ: മിനിലോറിയും കാറും കൂട്ടിയിടിച്ച് കലക്ടറേറ്റിന് മുന്നിലെ വീടിന്റെ മതിൽ തകർന്നു. ഇന്ന് പുലർച്ചെ ആറിന് ആലപ്പുഴ കലക്ടറേറ്റ് ജംഗ്ഷനിലായിരുന്നു അപകടം. സംഭവത്തിൽ ആർക്കും പരിക്കില്ല. കോൺവെന്റ് സ്ക്വയർ ഭാഗത്തുനിന്ന് വന്ന ലോറിയും ബീച്ച് ഭാഗത്തേക്ക് പോയ കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.

ഇടിയുടെ ആഘാതത്തിൽ സമീപത്തെ മതിലിടിച്ചാണ് ഇരുവാഹനങ്ങളും നിന്നത്. സമീപത്തെ കേബിൾ വലിച്ച ഇരുമ്പുതൂണും തകർന്നിട്ടുണ്ട്. അപകടസാധ്യത കണക്കിലെടുത്ത് വാഹനങ്ങൾ സ്ഥലത്ത് നിന്ന് മാറ്റി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബസ് നന്നാക്കുന്നതിനിടെ ജാക്കി തെന്നി മാറി ബസ് ദേഹത്ത് പതിച്ച് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് : ബസ് നന്നാക്കുന്നതിനിടെ ജാക്കി തെന്നി മാറി ബസ് ദേഹത്ത് പതിച്ച് യുവാവിന് ദാരുണാന്ത്യം .കായംകുളം പട്ടോളി മാർക്കറ്റ് മീനത്തേൽ പുതുവൽ പ്രകാശിന്റേയും ലതികയുടേയും മകൻ ഗിരിപ്രകാശാണ് (23)മരിച്ചത്.കോഴിക്കോട്ടെ സ്വകാര്യ വാഹന...

ഫ്ലാറ്റിൽ അതിക്രമിച്ച് കയറി സിവിൽ സർവ്വീസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതായി പരാതി

തിരുവനന്തപുരം : കഴക്കൂട്ടത്ത് ഫ്ലാറ്റിൽ അതിക്രമിച്ച് കയറി സിവിൽ സർവ്വീസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതായി പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം സ്വദേശിയായ ദീപു എന്ന യുവാവിനെതിരെ കഴക്കൂട്ടം പൊലീസ് കേസെടുത്തു. രണ്ട് ദിവസം മുമ്പാണ്...
- Advertisment -

Most Popular

- Advertisement -