Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsKonniപ്രമാടത്ത് മനുഷ്യൻ്റേത്...

പ്രമാടത്ത് മനുഷ്യൻ്റേത് എന്ന് കരുതുന്ന അസ്ഥികൂടം കണ്ടെത്തി

കോന്നി : റാന്നിയിൽ കണ്ടതിന് പിന്നാലെ പ്രമാടത്തും മനുഷ്യൻ്റേത് എന്ന് കരുതുന്ന അസ്ഥികൂടം കണ്ടെത്തി. നെടുമ്പാറയിലെ പുറമ്പോക്ക് ഭൂമിയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. അസ്ഥികൂടം കിടന്നതിൻ്റെ സമീപത്ത് നിന്ന് മരത്തിൽ കെട്ടിയ നിലയിൽ ഒരു മുണ്ടും പൊലീസിന് ലഭിച്ചു.

ഏതാനും നാളുകൾക്ക് മുമ്പ് ഈ പ്രദേശത്ത് താമസിച്ചിരുന്ന നെടുമ്പാറ ചരിവിൽ വീട്ടിൽ നാരായണൻ എന്ന ആളെ കാണാതെയായിരുന്നു.ഇദ്ദേഹത്തിൻ്റെതാണോ അസ്ഥികൂടം എന്നും സംശയിക്കുന്നതായി കോന്നി പൊലീസ് അറിയിച്ചു.

ഫോറൻസിക് വിദഗ്ധരും സ്ഥലത്ത് എത്തി പരിശോധന നടത്തി. അസ്ഥികൂടത്തിൻ്റെ സാമ്പിളുകൾ ഡിഎൻഎ പരിശോധനയ്ക്ക് ഇന്ന് അയക്കും. കഴിഞ്ഞ ആഴ്ച റാന്നിയിലും റബർ തോട്ടത്തിൽ നിന്ന് പുരുഷൻ്റെ അസ്ഥികൂട ഭാഗങ്ങളും തലയോട്ടിയും കണ്ടെത്തിയിരുന്നു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പ്രതിഷേധ യോഗം നടത്തി

തിരുവല്ല : FNPO സർക്കിൾ അസിസ്റ്റൻറ് സെക്രട്ടറി ഡോക്ടർ ഗിന്നസ് മാടസാമിയെ പണിമുടക്ക് ദിവസം സിഐടിയു ,എൻഎഫ് പിഇക്കാർ ആക്രമിച്ചതിനെതിരെ FNPO തിരുവല്ല ഡിവിഷൻ നടത്തിയ പ്രതിഷേധ യോഗം മുൻ ബ്ലോക്ക് കോൺഗ്രസ്...

തദ്ദേശസ്ഥാപനങ്ങള്‍ തെരുവ് വിളക്കുകളുടെ പരിപാലനം ഉറപ്പാക്കണം : മാത്യു ടി തോമസ് എംഎല്‍എ

പത്തനംതിട്ട : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തെരുവ് വിളക്കുകളുടെ  പരിപാലനം ഉറപ്പുവരുത്തണമെന്ന്  അഡ്വ. മാത്യു ടി തോമസ് എംഎല്‍എ. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് നിര്‍ദ്ദേശം. തിരുവല്ല...
- Advertisment -

Most Popular

- Advertisement -