Thursday, April 3, 2025
No menu items!

subscribe-youtube-channel

HomeNewsIdukkiകാറിനു മുകളിൽ...

കാറിനു മുകളിൽ മരം വീണു ഒരാൾ മരിച്ചു

ഇടുക്കി: ശക്തമായ മഴയിൽ മരം വാഹനങ്ങൾക്ക് മുകളിലേക്ക് വീണ് ഒരാൾക്ക് ദാരുണാന്ത്യം.കോതമംഗലത്തിനടുത്ത് വില്ലാന്‍ചിറയിലാണ് അപകടം നടന്നത്.കാറിനും കെഎസ്ആർടിസി ബസിനും മുകളിലേക്ക് മരം ഒടിഞ്ഞുവീണാണ് അപകടമുണ്ടായത്. ഉച്ചയ്ക്കുശേഷം രണ്ടരയോടെയാണ് സംഭവം. കാര്‍ യാത്രികനായ രാജകുമാരി മുരിക്കുംതൊട്ടി സ്വദേശി ജോസഫ് ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റ് മൂന്നുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കാർ വെട്ടിപൊളിച്ചാണ് ഇവരെ പുറത്തെടുത്തത്.കാർ പൂർണമായും തകർന്നു.മരത്തിന്റെ ശിഖരങ്ങൾ വീണ് ബസിന്റെ പിന്‍ഭാഗം തകര്‍ന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മണ്ണാർക്കാട് പുഴയിൽ കുളിക്കാനിറങ്ങിയ മൂന്നു വിദ്യാർഥികൾ മരിച്ചു

പാലക്കാട് : മണ്ണാർക്കാട് പുഴയിൽ കുളിക്കാനിറങ്ങിയ ബന്ധുക്കളായ മൂന്നു വിദ്യാർഥികൾ മരിച്ചു.റിസ്‌വാന (17),ദീമ മെഹബ (19),ബാദുഷ ( 17) എന്നിവരാണ് മരിച്ചത്.ഇന്നലെ വൈകിട്ട് 5.30ന് കരിമ്പുഴ കൂട്ടിലക്കടവ് ചെറുപുഴ പാലത്തിനു സമീപം പുഴയിൽ...

വയനാട്ടിൽ നാട്ടുകാരെ ഭീതിയിലാക്കി ജനവാസ മേഖലയിൽ വീണ്ടും കടുവയിറങ്ങി

വയനാട് : വയനാട് അമരക്കുനിയിൽ നാട്ടുകാരെ ഭീതിയിലാക്കി ജനവാസ മേഖലയിൽ വീണ്ടും കടുവയിറങ്ങി.കടുവയെ കണ്ടെത്താനുള്ള ദൗത്യം തുടരുന്നതിനിടെ ഇന്ന് പുലർച്ചെ വീണ്ടും ഒരു ആടിനെ കൂടി കൊന്നു. ഇതുവരെ കടുവ കൊന്ന ആടുകളുടെ...
- Advertisment -

Most Popular

- Advertisement -