പത്തനംതിട്ട : കോന്നി മെഡിക്കൽ കോളജ് ആശുപത്രിയിൽ കാട്ടുപന്നി കയറി. ഇന്ന് പുലർച്ചെ 3 മണിയ്ക്കാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ കാട്ടുപന്നി ഓടിക്കയറിയത്. അത്യാഹിത വിഭാഗത്തിൽ രോഗികൾ ഇല്ലാതിരുന്നതിനാൽ ആക്രമണം ഒഴിവായി. മെഡിക്കൽ കോളേജിന്റെ പരിസരങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമാണെന്ന് രോഗികളിൽ നിന്ന് നേരത്തെ തന്നെ പരാതി ഉയർന്നിരുന്നു