തിരുവല്ല : അകപ്പൊരുള്‍ സാഹിത്യവേദിയുടെ പ്രതിമാസ പരിപാടി YMCA ലൈബ്രറി ഹാളിൽ പ്രൊഫ. എ.ടി. ലാത്തറയുടെ അധ്യക്ഷതയിൽ നടന്നു. യോഗത്തിൽ മാർത്തോമ്മാ കോളേജ് മലയാളവിഭാഗം തലവിയും HOD യുമായ ഡോ. ഷൈനി തോമസ് പ്രശസ്ത സാഹിത്യകാരൻ E.M. കോവൂരിന്റെ സാഹിത്യ സമ്പാദ്യങ്ങളെക്കുറിച്ച് പ്രഭാഷണം നടത്തി. കോവൂരിനെക്കുറിച്ചുള്ള വ്യക്തിപരമായ അനുഭവങ്ങളും അദ്ദേഹത്തിന്റെ സാഹിത്യസൃഷ്ടികളുടെ സവിശേഷതകളും കവിയൂർ ശിവപ്രസാദ് അവതരിപ്പിച്ചു.
യോഗത്തിൽ ജെയ്സൺ പടിയിൽ സ്വാഗതവും ബീന എലിസബത്ത് നന്ദിയും രേഖപ്പെടുത്തി. ജോൺ വർക്കി, എസ്.ആർ. നായർ, പ്രസന്നകുമാർ, ജോർജ് കുരിയൻ ,അബ്രഹം മാത്യു ,ഹേമാവിശ്വനാഥ്, ജെസ്സി ജെയിംസ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു .തുടർന്ന് തിരുവല്ലക്കാരനായ E.M. കോവൂരിന്റെ സ്മരണാർത്ഥം ഒരു സ്മാരകം സ്ഥാപിക്കുകയോ അല്ലെങ്കിൽ തിരുവല്ല മുനിസിപ്പൽ ലൈബ്രറിക്ക് “E.M. കോവൂർ മെമ്മോറിയൽ ലൈബ്രറി” എന്ന പേര് നൽകുകയോ ചെയ്യുന്നതിന് ഒരു മെമ്മൊറാണ്ടം സമർപ്പിക്കണമെന്ന് അകപ്പൊരുള്‍ സാഹിത്യവേദിയുടെ നേതൃത്വത്തോട് യോഗം അഭ്യർത്ഥിച്ചു.






