ചെന്നൈ : തെന്നിന്ത്യൻ താരം ദില്ലി ഗണേഷ് അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ഇന്നലെ രാത്രി 11.30ഓടെ ചെന്നൈയിലായിരുന്നു അന്ത്യം. 80 വയസായിരുന്നു. തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലായി നാനൂറിലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ധ്രുവം, ദേവാസുരം, കാലാപാനി,പോക്കിരിരാജ തുടങ്ങിയവ അദ്ദേഹം അഭിനയിച്ച മലയാള ചിത്രങ്ങളാണ്. ഇന്ത്യൻ വ്യോമസേനയിൽ ഉദ്യോഗസ്ഥനായിരുന്നു. സംസ്കാരം ഇന്നു നടക്കും.