Tuesday, March 4, 2025
No menu items!

subscribe-youtube-channel

HomeNewsബാലചന്ദ്രമേനോനെതിരെ പീഡന...

ബാലചന്ദ്രമേനോനെതിരെ പീഡന പരാതി നൽകി നടി

തിരുവനന്തപുരം : സംവിധായകനും നടനുമായ ബാലചന്ദ്രമേനോനെതിരെ പീഡന പരാതിയുമായി ആലുവ സ്വദേശിയായ നടി.2007 ജനുവരിയില്‍ ഹോട്ടല്‍മുറിയില്‍ വച്ച് ലൈംഗിക അതിക്രമം നടത്തിയെന്നാണ് പരാതി. മുകേഷ് അടക്കം നടന്മാർക്കെതിരെ പരാതി നൽകിയ നടിയാണ് ബാലചന്ദ്രമേനോനെതിരെയും പരാതി നൽകിയിരിക്കുന്നത്. പ്രത്യേക അന്വേഷണ സംഘത്തിനാണ് പരാതി നല്‍കിയത്.

ദേ ഇങ്ങോട്ടു നോക്കിയേ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് സംഭവം ഉണ്ടായതെന്നാണ് പരാതിയിൽ പറയുന്നത്. ഇതേ സിനിമയുടെ ഷൂട്ടിംഗിനിടെയാണ് നടൻ ജയസൂര്യയ്‌ക്കെതിരെയും നടി പരാതി നൽകിയത്.

എന്നാൽ ആരോപണം അടിസ്ഥാന രഹിതമാണെന്നും പരാതിക്കാരിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ബാലചന്ദ്ര മേനോൻ പ്രതികരിച്ചു. നേരത്തെ ആലുവ സ്വദേശിയായ ഈ നടി ബ്ലാക്മെയിൽ ചെയ്തെന്നാരോപിച്ച് ബാലചന്ദ്രമേനോൻ സംസ്ഥാന പൊലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ വിജിലൻസ് പിടിയിൽ

പത്തനംതിട്ട : വെച്ചൂച്ചിറ പഞ്ചായത്തിലെ മരാമത്ത് പണികൾ ഏറ്റെടുത്ത് ചെയ്യുന്ന കരാറുകാരന്റെ 12.5 ലക്ഷം രൂപയുടെ ബിൽ തുക മാറി നൽകുന്നതിന് 37,000/ രൂപ കൈക്കൂലി ചോദിച്ചുവാങ്ങിയ അസിസ്റ്റന്റ് എൻജിനീയർ വിജി വിജയനെ  ...

ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ബലിതർപ്പണം ഓഗസ്റ്റ് 3 ന്

തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ കർക്കടക വാവ് ബലിതർപ്പണം ഓഗസ്റ്റ് 3 ന് . ദേവസ്വം പ്രസിദ്ധികരിച്ചിരുന്ന കലണ്ടറിൽ കർക്കടക വാവ് ഓഗസ്റ്റ് 3 ഉം കറുത്തവാവ് 4 മാണ്...
- Advertisment -

Most Popular

- Advertisement -