Monday, March 30, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവല്ല നിയോജക...

തിരുവല്ല നിയോജക മണ്ഡലത്തിൽ മൂന്ന് റോഡുകൾക്ക് 20.8 കോടി രൂപയുടെ ഭരണാനുമതി

തിരുവല്ല: തിരുവല്ല നിയോജക മണ്ഡലത്തിലെ മൂന്ന് റോഡുകൾക്ക് 20.8 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി മാത്യു ടി തോമസ് എം എൽ എ അറിയിച്ചു.

കുന്നന്താനം – കവിയൂർ, തിരുമാലിട ക്ഷേത്രം – കാവനാൽകടവ്, പാലത്തിങ്കൽ – ഈട്ടിക്കൽ പടി എന്നീ റോഡുകൾ റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി ഉന്നത നിലവാരത്തിൽ നിർമ്മിക്കാനുള്ള ഭരണാനുമതി ലഭിച്ചത്.

തിരുവല്ല നിയോജകമണ്ഡലത്തിലെ മല്ലപ്പള്ളി, പുറമറ്റം, കല്ലൂപ്പാറ പഞ്ചായത്തുകളിലായി റീബിൽഡ് കേരള പദ്ധതി പ്രകാരം 6 റോഡുകളുടെ പുനരുദ്ധാരണത്തിനായി 102.89 കോടി സംസ്ഥാന സർക്കാർ 2020 ൽ അനുവദിച്ചിരുന്നു.

റോഡുകളുടെ നിർമ്മാണം പൂർത്തീയായതിന് ശേഷം ബാക്കി വന്ന തുക നിയോജകമണ്ഡലത്തിലെ റോഡുകളുടെ നിർമ്മാണത്തിന് അനുവദിക്കണമെന്ന് മുഖ്യമന്ത്രിക്ക് എം എൽ എ നിവേദനം നൽകിയിരുന്നു.

മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയ എസ്റ്റ്മേറ്റ് അടിസ്ഥാനമാക്കിയാണ് പ്രവൃത്തികൾക്ക് മന്ത്രിസഭ അംഗീകരിച്ച് ഇപ്പോൾ ഭരണാനുമതി ലഭിച്ചത്. സാങ്കേതിക അനുമതി ലഭിച്ചാലുടൻ ടെണ്ടർ ചെയ്ത് പണികൾ തുടങ്ങുവാൻ കഴിയുമെന്ന് എം എൽ എ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പാൻ കാർഡും ആധാറും തമ്മിൽ ലിങ്ക് ചെയ്യുന്നതിനുള്ള സമയപരിധി അവസാനിക്കാനായി

ന്യൂഡല്‍ഹി: പാൻ കാർഡും ആധാറും തമ്മിൽ ലിങ്ക് ചെയ്യുന്നതിനുള്ള സമയപരിധി അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം. 2025 ഡിസംബർ 31-നകം പാൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ 2026 ജനുവരി 1 മുതൽ നിങ്ങളുടെ...

കളമശ്ശേരി ഹോസ്റ്റലിൽ ആറുമാസമായി കഞ്ചാവ് വിൽപനയെന്ന് മൊഴി

കൊച്ചി : ആറുമാസം മുമ്പാണ് കളമശ്ശേരി പോളിടെക്‌നിക്‌ കോളേജ് ഹോസ്റ്റലില്‍ കഞ്ചാവ് വില്‍പ്പന ആരംഭിച്ചതെന്ന് പിടിയിലായ മുഖ്യപ്രതി അനുരാജിന്റെ മൊഴി .യു.പി.ഐ. വഴി 16,000 രൂപയാണ് കഞ്ചാവിനായി ഇടനിലക്കാര്‍ക്ക് കൈമാറിയത്.പൂർവ വിദ്യാർത്ഥികളായ ആഷിഖ്,...
- Advertisment -

Most Popular

- Advertisement -