Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsKannurഎഡിഎമ്മിൻ്റെ മരണം...

എഡിഎമ്മിൻ്റെ മരണം : ദിവ്യയുടെ ജാമ്യാപേക്ഷയിൽ വെള്ളിയാഴ്ച വിധി

കണ്ണൂർ : എഡിഎം കെ.നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ റിമാൻഡിലുള്ള പി പി ദിവ്യയുടെ ജാമ്യാപേക്ഷയിൽ വെള്ളിയാഴ്ച കോടതി വിധി പറയും. ഇന്ന് ദിവ്യയുടെയും പ്രോസിക്യൂഷൻ്റെയും എഡിഎമ്മിൻ്റെ കുടുംബത്തിൻ്റെയും വാദം കേട്ട തലശേരി ജില്ലാ കോടതി വിധി പ്രസ്താവിക്കുന്നത്‌ വെള്ളിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു .

അന്വേഷണവുമായി ദിവ്യ സഹകരിച്ചെന്നും പൊലീസിൽ കീഴടങ്ങിയെന്നും ദിവ്യയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. കൈക്കൂലി വാങ്ങിയെന്ന് എഡിഎം കലക്ടറോട് കുറ്റസമ്മതം നടത്തിയെന്നും ദിവ്യയുടെ പ്രസംഗത്തിൽ ആത്മഹത്യാ പ്രേരണയില്ലെന്നും പ്രതിഭാഗം വാദിച്ചു.

നവീന്‍ ബാബു കൈക്കൂലി വാങ്ങി എന്നതിന് തെളിവില്ലെന്നും ജാമ്യം നല്‍കിയാല്‍ പ്രതി സാക്ഷികളെ സ്വാധീനിക്കുമെന്നും അന്വേഷണം അട്ടിമറിക്കപ്പെടുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഹവിസ്സുകളെരിഞ്ഞു: അഗ്‌നി ഉണർന്നു; പ്രവർഗ്യങ്ങൾ  ആരംഭിച്ചു

കോന്നി: ഇളകൊള്ളൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ നടന്നു വരുന്ന അതിരാത്രം മുഴുവൻ സമയ യാഗ ക്രിയകളിലേക്കു കടന്നു. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന സോമയാഗത്തിന്റെ ഭാഗമായി ഇന്ന് നിരവധി ഇഷ്ടികൾ (ചെറു യാഗങ്ങൾ) നടന്നു....

പോട്ട ബാങ്ക് കവർച്ച : പ്രതി പണം നൽകിയ ആൾ പൊലീസ് സ്റ്റേഷനിലെത്തി പണം തിരികെ ഏൽപ്പിച്ചു

തൃശ്ശൂർ : പോട്ട ബാങ്ക് കവർച്ച പ്രതി റിജോ ആൻ്റണി കാശ് നൽകിയ ആൾ പൊലീസ് സ്റ്റേഷനിലെത്തി പണം തിരികെ ഏൽപ്പിച്ചു.അന്നനാട് സ്വദേശിയായ സുഹൃത്താണ് റിജോ നൽകിയ 2.94 ലക്ഷം രൂപയുമായി പൊലീസ്...
- Advertisment -

Most Popular

- Advertisement -