മോസ്കോ : ജോലിത്തട്ടിപ്പിനിരയായി റഷ്യൻ സേനയുടെ ഭാഗമാകാൻ നിർബന്ധിതരായ മുഴുവൻ ഇന്ത്യൻ പട്ടാളക്കാരെയും തിരിച്ചെത്തിക്കാൻ ധാരണ.പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം . മികച്ച ജോലി വാഗ്ദാനം ചെയ്യപ്പെട്ടാണ് ഇന്ത്യക്കാർ റഷ്യയിലെത്തിയത്.എന്നാൽ ഇവരിൽ പലരെയും യുക്രെയ്‌നെതിരൊയി നടത്തുന്ന യുദ്ധത്തിൽ പങ്കെടുക്കുന്നതിന് വേണ്ടി റഷ്യൻ സേനയിൽ ചേർക്കുകയായിരുന്നു.യുദ്ധത്തിൽ 2 ഇന്ത്യക്കാർ മരിച്ചിരുന്നു.
തിങ്കളാഴ്ച പുട്ടിനൊപ്പം അത്താഴവിരുന്നിൽ പങ്കെടുക്കുമ്പോഴാണ് മോദി ഇക്കാര്യം ധരിപ്പിച്ചത്.മൂന്നാം വട്ടം വീണ്ടും അധികാരത്തിലെത്തിയതിന് പുടിൻ പ്രധാനമന്ത്രിയെ അഭിനന്ദിച്ചു.