പത്തനംതിട്ട : കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ ഓണചന്തകള്‍ സെപ്റ്റംബര്‍ ഒന്ന് മുതല്‍ നാല് വരെ നടക്കും. ഞങ്ങളും കൃഷിയിലേക്ക് കാമ്പയിന്റെ ഭാഗമായി രൂപീകരിച്ച കൃഷിക്കൂട്ടങ്ങളുടെ സഹകരണത്തോടെ ഹോര്‍ട്ടികോര്‍പ്പ്, വിഎഫ്പിസികെ, കുടുംബശ്രീ എന്നിവ മുഖേനയാണ് ഓണവിപണി സംഘടിപ്പിക്കുന്നത്. ഓണത്തോടനുബന്ധിച്ച് പൊതു വിപണിയിലെ വിലയേക്കാള്‍ 30 ശതമാനം കുറവിലാകും വില്‍പന. കേരളഗ്രോ ബ്രാന്‍ഡ് ഉല്‍പന്നങ്ങള്‍ ഓണവിപണിയില്‍ വിപണനം നടത്തും. ഫോണ്‍: 9383470510 (കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍)

കൃഷി വകുപ്പിന്റെ ഓണചന്ത സെപ്റ്റംബര്‍ ഒന്ന് മുതല്‍





