Monday, April 13, 2026
No menu items!

subscribe-youtube-channel

HomeHealthഅമീബിക്ക് മെനിഞ്ചോ...

അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് : മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു

തിരുവനന്തപുരം : ജില്ലയിൽ കൂടുതൽ പേർക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിതീകരിച്ചതിനെ തുടർന്ന് ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. ചികിത്സയിലുള്ളവര്‍ക്ക് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് തുടര്‍ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ മന്ത്രി നിർദേശം നല്കി.പ്രത്യേക എസ്.ഒ.പി. തയ്യാറാക്കിയാണ് ചികിത്സ നൽകുന്നത്.

തിരുവനന്തപുരത്ത് മരണമടഞ്ഞയാളെ കൂടാതെ നിലവിൽ 6 പേർക്കാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. ആദ്യ രോഗിയ്ക്ക് എങ്ങനെ രോഗമുണ്ടായി എന്ന ആരോഗ്യ വകുപ്പിന്റെ അന്വേഷണത്തിലാണ് രോഗം വരാൻ സാധ്യതയുള്ള മറ്റുള്ളവരെ കണ്ടെത്തിയത്. 2 പേർക്ക് രോഗം സംശയിക്കപ്പെടുന്നുമുണ്ട്. ഇവരുടെ സാമ്പിളുകൾ പരിശോധനയ്ക്കെടുത്തിട്ടുണ്ട്.

ഇവരിൽ ഒരാളൊഴികെ ബാക്കിയെല്ലാവരും പായൽ പിടിച്ചു കിടന്ന കുളത്തിലെ വെള്ളവുമായി പല രീതിയിൽ സമ്പർക്കമുണ്ടായ ആൾക്കാരാണ്. ഈ ഒരാളുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമം നടക്കുന്നുണ്ട്. വീട്ടിലെ കിണർ വൃത്തിയാക്കിയ ശേഷം ചെളിയിൽ നിന്നുള്ള അമീബ കലർന്ന വെള്ളത്തിൽ നിന്നാകാം രോഗം ഉണ്ടായതെന്നാണ് വിദഗ്ധരുടെ നിഗമനം.

പ്രദേശത്തെ കുളത്തിലെ വെള്ളവുമായി ഏതെങ്കിലും രീതിൽ സമ്പർക്കം ഉണ്ടായിട്ടുള്ളവർക്ക് തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദി, കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ രോഗലക്ഷണങ്ങൾ കണ്ടാൽ ഉടനടി അക്കാര്യം പറഞ്ഞ് ചികിത്സ തേടേണ്ടതാണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഗതാഗത നിയന്ത്രണം

പത്തനംതിട്ട : ഏഴംകുളം-കൈപ്പട്ടൂര്‍ റോഡ് അറ്റകുറ്റപണിക്കായി ഏഴംകുളം മുതല്‍ പാലമുക്ക്‌വരെയുളള ഗതാഗതം ഇന്ന് (ഓഗസ്റ്റ് 7) മുതല്‍ സെപ്റ്റംബര്‍ 10 വരെ നിരോധിച്ചു. ഏഴംകുളം വഴി കൊടുമണ്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ പറക്കോട്...

എക്‌സിറ്റ് പോളുകള്‍ക്ക് വിലക്ക്: ലംഘിക്കുന്നവര്‍ക്ക് രണ്ടുവര്‍ഷം വരെ തടവ്

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 9 രാവിലെ 7 മണി മുതല്‍ ഏപ്രില്‍ 29 വൈകിട്ട് 6.30 വരെ എക്സിറ്റ് പോളുകള്‍ നടത്തുന്നതിനോ പ്രസിദ്ധീകരിക്കുന്നതിനോ വിലക്ക് ഏര്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍. എക്സിറ്റ് പോളുകള്‍...
- Advertisment -

Most Popular

- Advertisement -