Thursday, April 9, 2026
No menu items!

subscribe-youtube-channel

HomeNewsഅമൃത് ഭാരത്...

അമൃത് ഭാരത് എക്‌സ്പ്രസിന് പയ്യന്നൂർ, നീലേശ്വരം, കാഞ്ഞങ്ങാട് സ്റ്റേഷനുകളിൽ സ്റ്റോപ്പ്: നന്ദി അറിയിച്ച്   സുരേഷ്ഗോപി എംപി

തിരുവനന്തപുരം :  വന്ദേഭാരത് എന്ന് വിശേഷിപ്പിക്കപ്പെടുന്ന അമൃത് ഭാരത് എക്‌സ്പ്രസിന് പയ്യന്നൂർ, നീലേശ്വരം, കാഞ്ഞങ്ങാട് സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിച്ച് കേന്ദ്ര റെയിൽവേ മന്ത്രാലയം. എഴിമല നാവിക അക്കാദമിയിലെ ഉദ്യോഗസ്ഥർ, പെരിങ്ങോം സിആർപിഎഫ് ക്യാമ്പിലെ ജവാന്മാർ, വിദ്യാർത്ഥികൾ, ചികിത്സക്കായി യാത്ര ചെയ്യുന്ന രോഗികൾ എന്നിവർക്ക് ഈ തീരുമാനം വലിയ ആശ്വാസമാകും.

ഫേസ്ബുക്ക് പോസ്റ്റിലൂടെ കേന്ദ്രമന്ത്രി സുരേഷ്ഗോപിയാണ് സ്റ്റോപ്പ് അനുവദിച്ച കാര്യം അറിയിച്ചത്. കണ്ണൂരിനും കാസർഗോഡിനും ഇടയിൽ ട്രെയിൻ സ്റ്റോപ്പുകളുടെ അഭാവം മൂലം ഉത്തരമലബാറിലെ യാത്രക്കാർ അനുഭവിച്ചിരുന്ന ബുദ്ധിമുട്ടുകൾ നേരിട്ട് ബോധ്യപ്പെട്ടതിനെത്തുടർന്നാണ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് നിവേദനം നൽകിയതെന്ന് സുരേഷ് ഗോപി പറഞ്ഞു. ​

നമ്മുടെ ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കുകയും വളരെ വേഗത്തിൽ നടപടി സ്വീകരിക്കുകയും ചെയ്ത റെയിൽവേ മന്ത്രിക്കും കേന്ദ്ര റെയിൽവേ മന്ത്രാലയത്തിനും  നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്  നൽകിയ അപ്പീൽ ഹൈക്കോടതി വിധിപറയാൻ മാറ്റി

പത്തനംതിട്ട: കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നൽകിയ അപ്പീൽ ഹൈക്കോടതി വിധിപറയാൻ മാറ്റി. നവീൻ ബാബുവിന്റെ ഭാര്യ കെ. മഞ്ജുഷ നൽകിയ അപ്പീലിൽ വാദം കേട്ട...

ഇന്ത്യയുടെ സുരക്ഷയെ ബാധിക്കുന്ന യാതൊന്നും മാലദ്വീപിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ല : മുഹമ്മദ് മുയിസു

ന്യൂഡൽഹി : ഇന്ത്യയുടെ സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്ന യാതൊന്നും മാലദ്വീപിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്ന് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. ഇന്ത്യ മാലദ്വീപിന്റെ അടുത്ത സുഹൃത്തും പങ്കാളിയുമാണെന്ന് പറഞ്ഞ മുയിസു പ്രാദേശിക സ്ഥിരത...
- Advertisment -

Most Popular

- Advertisement -