Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeUncategorizedപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാൽസംഗം ചെയ്ത 18 കാരൻ അറസ്റ്റിൽ

പത്തനംതിട്ട : പതിനേഴുകാരിയെ ബലാൽസംഗം ചെയ്തകേസിൽ 18 കാരൻ അറസ്റ്റിൽ. തണ്ണിത്തോട് തേക്കുതോട് താഴെപൂച്ചക്കുളം പാലവിളയിൽ വീട്ടിൽ ജെ വിജയ് (18) ആണ്  തണ്ണിത്തോട് പോലീസിന്റെ പിടിയിലായത്.അടുപ്പത്തിലായിരുന്ന പെൺകുട്ടിയെ, കഴിഞ്ഞവർഷം നവംബറിനും 2024 ഓഗസ്റ്റ് 10 നുമിടെ ഒന്നിലധികം പ്രാവശ്യം  ബലാൽക്കാരമായി പ്രതി സ്വന്തം വീട്ടിലെത്തിച്ച് ബലാൽസംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കുട്ടി പിന്നീട് കോഴഞ്ചേരി സഖി വൺ സ്റ്റോപ്പ്‌ സെന്ററിൽ കഴിഞ്ഞുവരുന്നതായി, ജില്ലാ ശിശുക്ഷേമസമിതിയിൽ നിന്നും അറിഞ്ഞതിനെതുടർന്ന് തണ്ണിത്തോട് പോലീസ് സ്റ്റേഷനിലെ എ എസ് ഐ രജനി അവിടെയെത്തി കുട്ടിയുടെ മൊഴിയെടുത്തു. തുടർന്ന്, തട്ടിക്കൊണ്ടുപോകലിനും ബലാൽ സംഗത്തിനും, പോക്സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരവും കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

പോലീസ് കുട്ടിയുടെ വൈദ്യപരിശോധന നടത്തിക്കുകയും, അടൂർ ജെ എഫ് എം കോടതിയിൽ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. സംഭസ്ഥലത്ത് ശാസ്ത്രീയ അന്വേഷണസംഘം പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. ജില്ലാ പോലീസ് മേധാവി വി. ജി. വിനോദ് കുമാറിന്റെ നിർദേശപ്രകാരം പ്രതിക്കായുള്ള തെരച്ചിൽ ഊർജ്ജിതമാക്കി. തുടർന്ന് കഴിഞ്ഞ ദിവസം അർധരാത്രി തണ്ണിത്തോട് മൂഴിയിൽ നിന്നും കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോൾ യുവാവ് കുറ്റം സമ്മതിച്ചു. വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

തണ്ണിത്തോട് പോലീസ് ഇൻസ്‌പെക്ടർ ആർ  ശിവകുമാർ, എ എസ് ഐമാരായ രജനി,  ശിവപ്രസാദ്, എസ് സി പി ഒ മാരായ  ശ്രീരാജ്, പ്രസൂൺ, സി പി ഓമാരായ അരുൺ, സുഭാഷ് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഭാരതീയ വ്യാപാരി വ്യവസായി സംഘം  തിരുവല്ല താലൂക്ക്  സമിതി യോഗം

തിരുവല്ല: ഭാരതീയ വ്യാപാരി വ്യവസായി സംഘം (ബി വി വി എസ്)  തിരുവല്ല താലൂക്ക് സമിതി യോഗം നടത്തി.  തിരുവല്ല കാര്യാലയത്തിൽ നടന്ന യോഗം ബി വി വി എസ് പത്തനംതിട്ട ജില്ലാ...

എക്സൈസ് ജില്ല കലാകായിക മേള

പത്തനംതിട്ട : എക്സൈസ് വകുപ്പിന്റെ  ജില്ലാ കലാകായിക മേള പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് ഗ്രൗണ്ടിലും ഓഡിറ്റോറിയത്തിലും അരങ്ങേറി. ജോയിന്റ്  എക്സൈസ് കമ്മീഷണർ (വിമുക്തി) വി എ പ്രദീപ് ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ സ്പോർട്സ്...
- Advertisment -

Most Popular

- Advertisement -