Thursday, December 12, 2024
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാന വയോജന...

സംസ്ഥാന വയോജന കമ്മീഷൻ രൂപീകരിച്ച് ഓർഡിനൻസ് പുറപ്പെടുവിക്കും

തിരുവനന്തപുരം : കേരള സംസ്ഥാന വയോജന കമ്മീഷൻ രൂപീകരിച്ച് ഓർഡിനൻസ് പുറപ്പെടുവിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു വാർത്താസമ്മേളനത്തിൽ അറിയിച്ചു.

അവഗണനയും ചൂഷണവും അനാഥത്വവും അടക്കമുള്ള വയോജങ്ങളുടെ ജീവിത പ്രയാസങ്ങൾ പരിഗണിച്ച് അവ അടിയന്തിരമായി അഭിസംബോധന ചെയ്യുന്നതിനും കമ്മീഷൻ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വ്യവസ്ഥ ചെയ്യുന്നത്തിനുമാണ് ഓർഡിനൻസ് പുറപ്പെടുവിക്കാൻ തീരുമാനിച്ചതെന്ന് മന്ത്രി അറിയിച്ചു.

നിർദ്ദിഷ്ട ഓർഡിനൻസിലെ വ്യവസ്ഥകൾക്ക് വിധേയമായി വയോജനങ്ങളുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമായി മാർഗനിർദ്ദേശങ്ങൾ നൽകുക, സഹായിക്കുക, എന്നതാണ് ലക്ഷ്യം. അവർക്ക് പുനരധിവാസം ആവശ്യമുള്ളിടത്ത് സർക്കാരുമായി സഹകരിച്ച് അത് സാദ്ധ്യമാക്കുക, ഏതെങ്കിലും തരത്തിലുള്ള നിയമസഹായം ആവശ്യമുള്ളിടത്ത് ആയത് ലഭ്യമാക്കുക, വയോജനങ്ങളുടെ കഴിവുകൾ പൊതുസമൂഹത്തിന് ഉപയുക്തമാക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുക, സർക്കാർ കാലാകാലങ്ങളിൽ കമ്മീഷനെ ഏൽപ്പിച്ച് നൽകുന്ന ചുമതലകൾ നിർവ്വഹിക്കുക എന്നിവയാണ് കമ്മീഷന്റെ കർത്തവ്യമായിരിക്കുക.

കമ്മീഷനിൽ സർക്കാർ വിജ്ഞാപനം വഴി നിയമിക്കുന്ന ഒരു ചെയർപേഴ്‌സണും മൂന്നിൽ കവിയാത്ത എണ്ണം അംഗങ്ങളും ഉണ്ടായിരിക്കും . ചെയർപേഴ്‌സൺ ഉൾപ്പെടെ കമ്മീഷനിൽ നിയമിക്കപ്പെടുന്ന എല്ലാ അംഗങ്ങളും വയോജനങ്ങൾ ആയിരിക്കും. അവരിൽ ഒരാൾ പട്ടികജാതികളിലോ പട്ടികഗോത്ര വർഗ്ഗങ്ങളിലോ പെട്ടയാളും മറ്റൊരാൾ വനിതയും ആയിരിക്കണമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്.സർക്കാർ അഡീഷണൽ സെക്രട്ടറിയുടെ പദവിയിൽ കുറയാത്ത ഒരാളാവും കമ്മീഷൻ സെക്രട്ടറി.

കമ്മീഷന്റെ ആസ്ഥാനം തിരുവനന്തപുരത്ത് ആയിരിക്കും. ചെയർപേഴ്‌സന്റെയും അംഗങ്ങളുടെയും ഔദ്യോഗിക കാലാവധി അവർ സ്ഥാനം ഏറ്റെടുത്ത തീയതി മുതൽ മൂന്ന് വർഷം വരെ ആയിരിക്കുമെന്നും മന്ത്രി പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കോഴിക്കോട് പുഴയിൽ നവജാത ശിശുവിൻ്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് : കോഴിക്കോട് നെല്ല്യാടി പുഴയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി.രാത്രി 12 മണിയോടെ പുഴയിൽ മീൻപിടിക്കാൻ പോയവരാണ് മൃതദേഹം കണ്ടത്.പൊക്കിൾകൊടി മുറിച്ചു മാറ്റാത്ത നിലയിലാണ്.കൊയിലാണ്ടി പൊലീസെത്തി മൃതദേഹം താലൂക്കാശുപത്രിയിലേക്ക് മാറ്റി.

തിരുവല്ല മാര്‍ത്തോമ്മാ റെസിഡന്‍ഷ്യല്‍ സ്‌കൂളിനു മികച്ച വിജയം

തിരുവല്ല: ഈ വര്‍ഷത്തെ ഐ.സി.എസ്.ഇ (10-ാം ക്ലാസ്സ്) ഐ.എസ്.സി (12-ാം ക്ലാസ്സ്) പരീക്ഷകളുടെ ഫലപ്രഖ്യാപനത്തില്‍ തിരുവല്ല മാര്‍ത്തോമ്മാ റെസിഡന്‍ഷ്യല്‍ സ്‌കൂളിനു മികച്ച വിജയം. നൂറു ശതമാനം വിജയം കരസ്ഥമാക്കി സംസ്ഥാനത്തെ തന്നെ വിജയ...
- Advertisment -

Most Popular

- Advertisement -