Monday, March 30, 2026
No menu items!

subscribe-youtube-channel

HomeNew Delhiനാഷണൽ ഹൈവേ...

നാഷണൽ ഹൈവേ യാത്രയ്‌ക്ക് 3000 രൂപയുടെ വാർഷിക ഫാസ്റ്റാഗ് പാസ് പദ്ധതി

ന്യൂഡൽഹി : നാഷണൽ ഹൈവേ യാത്രയ്‌ക്ക് വാർഷിക ഫാസ്റ്റാഗ് പാസ് പ്രഖ്യാപിച്ച് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. 3,000 രൂപ വിലയുള്ള ഫാസ്റ്റ് ടാഗ് അധിഷ്ഠിത വാർഷിക പാസാണ് സർക്കാർ അവതരിപ്പിക്കുന്നത് .വാർഷിക പാസ് എടുത്ത തീയതി മുതൽ ഒരു വർഷം വരെ അല്ലെങ്കിൽ 200 യാത്രകൾ വരെ പാസ് ഉപയോഗിക്കാം.സ്വകാര്യ വാഹനങ്ങളിലാണ് പാസ്സ് നടപ്പാക്കുക.ഈ പാസ് 2025 ഓഗസ്റ്റ് 15 മുതൽ പ്രാബല്യത്തിൽ വരും .

രാജ്യത്തുടനീളമുള്ള ദേശീയപാതകളിലൂടെ സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര സാധ്യമാക്കുന്നതായിരിക്കും വാർഷിക പാസ് എന്ന് മന്ത്രി എക്സ് പോസ്റ്റിൽ പറഞ്ഞു. ആക്ടിവേഷനും പുതുക്കലിനുമുള്ള ലിങ്ക് ഉടൻ തന്നെ രാജ്മാർഗ് യാത്ര ആപ്പിലും നാഷണൽ ഹൈവേസ് അസോസിയേഷൻ ഓഫ് ഇന്ത്യ(NHAI) ,റോഡ് ട്രാൻസപോർട് ആൻഡ് ഹൈവേസ് മന്ത്രാലയം (MoRTH) എന്നിവയുടെ ഔദ്യോഗിക വെബ്‌സൈറ്റുകളിലും ലഭ്യമാക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമലയിൽ പരിശോധന ശക്തമാക്കി എക്സൈസ്

ശബരിമല: മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്ര നട തുറന്നശേഷം ആദ്യ മൂന്ന് ദിവസങ്ങളിൽ (ഡിസംബർ 30 മുതൽ ജനുവരി 1 വരെ) എക്സൈസ് പമ്പയിൽ 16 റെയ്‌ഡുകൾ നടത്തുകയും 83...

പ്രധാനമന്ത്രി നരേന്ദ്രമോദി പാലസ്തീൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി

ന്യൂയോർക്ക് : പ്രധാനമന്ത്രി നരേന്ദ്രമോദി പലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തി.ന്യൂയോർക്കിലെ ലോട്ടെ പാലസിൽ വച്ചായിരുന്നു കൂടിക്കാഴ്ച.ഗാസയിലെ മാനുഷിക പ്രതിസന്ധിയിൽ ആശങ്ക അറിയിച്ച പ്രധാനമന്ത്രി മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിന് ഇന്ത്യയുടെ പിന്തുണയുണ്ടാകുമെന്നും...
- Advertisment -

Most Popular

- Advertisement -