Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsവീടിന് നേരെ...

വീടിന് നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം

പത്തനംതിട്ട : രാത്രിയിൽ വീടിന് നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം. വള്ളിക്കോട് വാലു പറമ്പിൽ ജംഗ്ഷന് സമീപമുള്ള കൃഷ്ണ കൃപയിൽ ബിജുവിൻ്റെ  വീടിനു നേരെയാണ് കഴിഞ്ഞ രാത്രി 10 ന് സാമൂഹികവിരുദ്ധരുടെ അക്രമം നടന്നത്.

വീടിൻ്റെ വാതിലുകളും ജനലുകളും പോർച്ചിൽ കിടന്ന കാറും സിസിടിവിയും അടിച്ചുതകർത്തു. മുറ്റത്തെ  ചെടിച്ചട്ടികളും നശിപ്പിച്ചു.  വീടിനോട് ചേർന്ന പറമ്പിലെ പച്ചക്കറി കൃഷിയും നശിപ്പിച്ചിട്ടുണ്ട്. കണ്ടാൽ അറിയാവുന്ന രണ്ട് യുവാക്കളാണ് അക്രമം നടത്തിയതെന്ന് വീട്ടുകാർ പൊലീസിനോട് പറഞ്ഞു.

ഇവർ മദ്യ മയക്കുമരുന്ന് സംഘത്തിൽപ്പെട്ടവരാണന്ന് സംശയിക്കുന്നു.  പത്തനംതിട്ട പോലിസിൽ പരാതി നൽകി. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എലിപ്പനി : ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

പത്തനംതിട്ട : രോഗലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് യഥാസമയം ചികിത്സ തേടിയില്ലെങ്കില്‍ എലിപ്പനി മരണകാരണമായേക്കാമെന്നും ജാഗ്രത വേണമെന്നും ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. പനി, തലവേദന, കഠിനമായക്ഷീണം, പേശിവേദന തുടങ്ങിയവ പ്രധാനലക്ഷണങ്ങളാണ്.  കഠിനമായ ക്ഷീണം, നടുവേദന, വയറിളക്കം...

ചക്കുളത്ത്കാവ് പൊങ്കാല : ഡിസം. നാലിന്  പ്രാദേശിക അവധി

എടത്വ : ചക്കുളത്ത്കാവ് പൊങ്കാല മഹോത്സവ ദിനമായ ഡിസംബർ നാലിന് (വ്യാഴം) ജില്ലയിലെ കുട്ടനാട്, ചെങ്ങന്നൂർ, മാവേലിക്കര, അമ്പലപ്പുഴ താലൂക്കുകളിലെ റെസിഡെൻഷ്യൽ സ്കൂളുകൾ ഒഴികെയുള്ള  എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും പ്രാദേശിക അവധി  നൽകി...
- Advertisment -

Most Popular

- Advertisement -