Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeCareerകെ എസ്...

കെ എസ് ആർ ടി സി സ്വിഫ്റ്റില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തികയിലേക്ക്‌ അപേക്ഷകള്‍ ക്ഷണിച്ചു

തിരുവനന്തപുരം : കെഎസ്ആർടിസി സ്വിഫ്റ്റില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തികയിലേക്ക്‌ അപേക്ഷകള്‍ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. പത്താം ക്ലാസ് പാസായവർക്കാണ് അപേക്ഷിക്കാൻ സാധിക്കുക. ഉദ്യോഗാര്‍ത്ഥി എംവി ആക്ട് പ്രകാരമുള്ള ഹെവി ഡ്രൈവിംഗ്‌ ലൈസന്‍സ്‌ കരസ്ഥമാക്കിയവരായിരിക്കണം.

മുപ്പതില്‍ അധികം സീറ്റുകളുള്ള ഹെവി പാസഞ്ചര്‍ വാഹനങ്ങളില്‍ അഞ്ച്‌ വര്‍ഷത്തില്‍ കുറയാതെ ഡ്രൈവിങ് പ്രവൃത്തി പരിചയം ഉള്ളവരായിരിക്കണം. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 55 വയസാണ്.

പരീക്ഷയുടേയും അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലായിരിക്കും നിയമനം. തിരഞ്ഞെടുക്കപ്പെടുന്നവർക് 8 മണിക്കൂർ ജോലിക്ക് 715 രൂപയായിരിക്കും വേതനം ലഭിക്കുക. അധിക മണിക്കൂറിന് 130 രൂപ അധിക അലവൻസായി ലഭിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 10 ആണ്.

അപേക്ഷയോടൊപ്പം വിദ്യാദ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം, വയസ്‌ എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, പാസ്പോര്‍ട്ട്‌ സൈസ്‌ ഫോട്ടോ തുടങ്ങിയവ ഉള്‍പ്പെടുത്തിയാണ് അയക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് www.cmakerala.gov.in 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Result : 13/05/2024 Win Win W 769

1st Prize Rs.7,500,000/- (75 Lakhs) WY 743663 (ATTINGAL) Consolation Prize Rs.8,000/- WN 743663 WO 743663 WP 743663 WR 743663 WS 743663 WT 743663 WU 743663 WV 743663 WW...

റ്റി കെ റോഡിൽ വാഹനങ്ങൾക്ക് പിന്നിലിടിച്ച  ടോറസ് ലോറി കത്തി നശിച്ചു

തിരുവല്ല : കോഴഞ്ചേരി - തിരുവല്ല റോഡിലെ മനക്കച്ചിറയിൽ കാറുകളിലും ടിപ്പർ ലോറിക്കും പിന്നിൽ ഇടിച്ച ടോറസ് കത്തി നശിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നരയോടെ  മനക്കച്ചിറ ജംഗ്ഷന്  സമീപം ആയിരുന്നു  സംഭവം. കോഴഞ്ചേരി ഭാഗത്തുനിന്നും...
- Advertisment -

Most Popular

- Advertisement -