Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsആറന്മുള വള്ളസദ്യ...

ആറന്മുള വള്ളസദ്യ : അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കും ; ജില്ലാ കലക്ടര്‍

പത്തനംതിട്ട : ആറന്മുള വള്ളസദ്യ വഴിപാടുകള്‍, ഉത്രട്ടാതി ജലമേള എന്നിവയ്ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍. ഇതുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ആലോചന യോഗത്തില്‍ അധ്യക്ഷനായിരുന്നു ജില്ലാ കലക്ടര്‍.

കുടിവെള്ളത്തിന്റെയും ഭക്ഷണത്തിന്റെയും ഗുണനിലവാരം ഉറപ്പാക്കും. മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കും. വള്ളസദ്യയ്ക്കായി എത്തുന്ന പള്ളിയോടങ്ങളുടെ സുഗമ സഞ്ചാരത്തിന് നടപടി സ്വീകരിക്കും.ക്ഷേത്ര പരിസരത്ത് അണുനശീകരണവും ശുചീകരണ പ്രവര്‍ത്തനങ്ങളും ഉറപ്പാക്കും.

ഭക്ഷണം പാകം ചെയ്യുന്നവര്‍ക്കും കൈകാര്യം ചെയ്യുന്നവര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് ഉണ്ടാകും.ക്രമസമാധാനവും സുരക്ഷയും പോലിസ് ഉറപ്പാക്കും. വനിതാ പോലിസിനെ ഉള്‍പ്പെടെ മഫ്തിയില്‍ നിയോഗിക്കും. വാഹന പാര്‍ക്കിംഗിന് വ്യക്തമായ പദ്ധതി തയാറാക്കും.അത്യാധുനിക സൗകര്യങ്ങളോടെ ഫയര്‍ യൂണിറ്റ് ക്രമീകരിക്കും.

അപകടരഹിതമായും തര്‍ക്കങ്ങള്‍ ഒഴിവാക്കിയും വള്ളംകളി നടത്തുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.വള്ളസദ്യ വഴിപാടുകള്‍ ജൂലൈ 13 മുതല്‍ ഒക്ടോബര്‍ രണ്ട് വരെ നടക്കും. അഷ്ടമിരോഹിണി വള്ളസദ്യ സെപ്റ്റംബര്‍ 14നും ഉതൃട്ടാതി ജലമേള സെപ്റ്റംബര്‍ ഒമ്പതിനും നടക്കും.

തിരുവല്ല സബ് കലക്ടര്‍ സുമിത് കുമാര്‍ താക്കൂര്‍, ഡെപ്യൂട്ടി കലക്ടര്‍ ആര്‍ രാജലക്ഷ്മി, ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അഡ്മിഷന്‍ ആരംഭിച്ചു

പത്തനംതിട്ട : ഐടിഐ കഴിഞ്ഞവര്‍ക്ക് കൊച്ചിന്‍ ഷിപ്യാര്‍ഡില്‍ പഠനവും ജോലിയും നേടാന്‍ സഹായിക്കുന്ന മറൈന്‍ സ്ട്രക്ച്ചറല്‍ ഫിറ്റര്‍ കോഴ്‌സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. ആറ് മാസം ദൈര്‍ഘ്യമുള്ള കോഴ്‌സില്‍ ഫിറ്റര്‍, ഷീറ്റ് മെറ്റല്‍, വെല്‍ഡര്‍...

അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ പുതിയ ഹെൽത്ത് ചെക്കപ്പ് പാക്കേജിന് തുടക്കം

അടൂർ: ആരോഗ്യത്തോടെ ഇരിക്കുക, ദീർഘകാലം ജീവിച്ചിരിക്കുക (Stay Healthy, Have A Long Life) എന്ന ആപ്തവാക്യത്തോടെ ലൈഫ് ലൈൻ ആശുപത്രി പുതിയ ഹെൽത്ത് ചെക്കപ്പ് പാക്കേജിന് തുടക്കം. മാർത്തോമാ സഭയുടെ പരമാധ്യക്ഷൻ ...
- Advertisment -

Most Popular

- Advertisement -