തിരുവല്ല: കാവുംഭാഗം ഏറങ്കാവ് ഭഗവതി ക്ഷേത്രത്തിൽ അഷ്ടമംഗല ദേവ പ്രശ്നം ആഗസ്റ്റ് 10-ന് നടക്കും. 32 വർഷങ്ങൾക്ക് ശേഷമാണ് ക്ഷേത്രത്തിൽ അഷ്ടമംഗല ദേവ പ്രശ്നം നടക്കുന്നത്.കേരളത്തിലെ ദൈവജ്ഞരിൽ പ്രധാനിയായ കൊടകര കൈമുക്ക് മന നാരായണൻ നമ്പൂതിരിപ്പാട് മുഖ്യ കാർമ്മികൻ. അച്യുതൻ നായർ, ചേറോട് ശ്രീനാഥ് എന്നിവരും പങ്കെടുക്കും.
ക്ഷേത്രം തന്ത്രി രഞ്ജിത്ത് നാരായണ ഭട്ടതിരി, മേൽശാന്തി ജി കൃഷ്ണൻ നമ്പൂതിരി, ക്ഷേത്രം പ്രസിഡന്റ് കെ സന്തോഷ് കുമാർ, സെക്രട്ടറി അജിത്ത് കെ എൻ രാജ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും.