Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsAranmulaഅഷ്ടമിരോഹിണി വള്ളസദ്യ...

അഷ്ടമിരോഹിണി വള്ളസദ്യ : സമിതി രൂപികരിച്ചു

ആറന്മുള : ആറന്മുളയിൽ ആഗസ്റ്റ് 26ന് നടക്കുന്ന അഷ്ടമിരോഹിണി വള്ളസദ്യ ഒരുക്കുന്നതിനുള്ള വിപുലമായ കമ്മിറ്റി രൂപികരിച്ചു. 52 പള്ളിയോടങ്ങളിൽ എത്തുന്നവർക്കും ക്ഷേത്രത്തിൽ എത്തുന്ന ഭക്തർക്കും വള്ളസദ്യ നൽകുന്നതിനാണ് കമ്മിറ്റി രൂപികരിച്ചത്.   കരകളിൽ നിന്നും വിഭവ സമാഹരണം നടത്തും.

പള്ളിയോട സേവാ സംഘവും തിരുവിതാം കൂർ ദേവസ്വം ബോർഡും ചേർന്ന നിർവഹണ സമിതിയുടെ നിർദ്ദേശം അനുസരിച്ചാണ് ഒരുക്കങ്ങൾ നടക്കുക.  അമ്പലപ്പുഴ പാൽപായസം, ആറന്മുള അരിപ്പായസം എന്നിവ പ്രത്യേക വിഭവങ്ങളായി ഉണ്ടാകും.

ഭക്തർക്ക് 10000, 5000, 2000, 1000 രൂപ ക്രമത്തിൽ സംഭാവന നൽകുന്നതിനുള്ള അവസരം ഒരുക്കിയിട്ടുണ്ടെന്ന്  പള്ളിയോട സേവ സംഘം പ്രസിഡൻ്റ് കെ വി സാംബ ദേവൻ, സെക്രട്ടറി പ്രസാദ് ആനന്ദ ഭവൻ എന്നിവർ അറിയിച്ചു 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കുടിവെള്ളം പൊതുജനങ്ങള്‍ ശ്രദ്ധാപൂര്‍വം വിനിയോഗിക്കണം;വാട്ടര്‍ അതോറിറ്റി

പത്തനംതിട്ട : ജലഅതോറിറ്റി വിതരണം ചെയ്യുന്ന കുടിവെള്ളം പൊതുജനങ്ങള്‍ ശ്രദ്ധാപൂര്‍വം വിനിയോഗിക്കണമെന്നും ദുരുപയോഗം പരമാവധി കുറയ്ക്കണമെന്നും വാട്ടര്‍ അതോറിറ്റി. പൊതുടാപ്പുകളില്‍ നിന്നും ഹോസ് ഉപയോഗിച്ച് വെളളം ശേഖരിക്കല്‍, പൊതു പൈപ്പില്‍ നിന്നും വെള്ളം ചോര്‍ത്തല്‍,...

മോറാൻ മോർ അത്തനേഷ്യസ് യോഹാൻ  പ്രഥമൻ മെത്രാപോലിത്തയുടെ  കബറടക്ക ശ്രുശ്രുഷയുടെ ആദ്യഘട്ടം  നടന്നു

ഡാളസ്: കാലം ചെയ്ത മോറാൻ മോർ അത്തനേഷ്യസ് യോഹാൻ  പ്രഥമൻ മെത്രാപോലിത്തക്കു ഓർത്തഡോക്സ്‌ പാരമ്പര്യ പ്രകാരം എട്ടു ഘട്ടങ്ങളായി നടത്തേണ്ട കബറടക്ക ശ്രുശ്രുഷയുടെ ആദ്യഘട്ടം ഡാളസ് വിൽസ് പോയിന്റിലെ സെന്റ് പീറ്റേഴ്സ് ബിലീവേഴ്‌സ്...
- Advertisment -

Most Popular

- Advertisement -