Monday, March 30, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaനിയമസഭാ തിരഞ്ഞെടുപ്പ്:...

നിയമസഭാ തിരഞ്ഞെടുപ്പ്: വോട്ടവകാശത്തിന്റെ പ്രാധാന്യം അറിയിച്ച് സൈക്കിൾ റാലി

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടവകാശത്തിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി സൈക്കിൾ റാലി സംഘടിപ്പിച്ചു. ‘പെഡൽ ചെയ്യൂ ഭാവികെട്ടിപ്പടുക്കൂ’ എന്ന മുദ്രാവാക്യവുമായി സ്വീപിന്റെ (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യൂക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സൈക്കിൾ റാലി സിവിൽ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ കെ ഇമ്പശേഖർ ഉദ്ഘാടനം ചെയ്തു. സിവിൽ സ്റ്റേഷൻ മുതൽ ആലപ്പുഴ ബീച്ച് വരെയാണ് റാലി നടത്തിയത്.

തിരഞ്ഞെടുപ്പിൽ വോട്ടർമാരുടെ പങ്കാളിത്തം നൂറ് ശതമാനം ഉറപ്പുവരുത്തുക, വോട്ടവകാശം വിനിയോഗിക്കേണ്ടതിന്റെ പ്രാധാന്യം എല്ലാവരിലേക്കും എത്തിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി ഏപ്രിൽ എട്ടുവരെ വിവിധ പരിപാടികളാണ് സ്വീപ് സംഘടിപ്പിച്ചു വരുന്നത്.

ആലപ്പുഴ ജില്ലാ സൈക്ലിംഗ് അസോസിയേഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി സാംസൺ കെ ജെ യുടെ നേതൃത്വത്തിലുള്ള ആലപ്പി സൈക്ലിംഗ് ക്ലബിന്റെയും ആലപ്പി ബൈക്കേഴ്സ് ക്ലബിന്റെയും അംഗങ്ങളാണ് സൈക്കിൾ റാലിയിൽ പങ്കെടുത്തത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

റേഷൻ കടകളിൽ ഇനി മുതൽ  അക്ഷയ സെന്ററുകൾ വഴിയുള്ള സേവനങ്ങളും ലഭ്യമാക്കും:   മന്ത്രി ജി ആർ അനിൽ

തിരുവനന്തപുരം : റേഷൻ കടകളിൽ ഇനി മുതൽ പാസ്പോർട്ടിൻ്റെ അപേക്ഷയും അക്ഷയ സെന്ററുകൾ വഴിയുള്ള സേവനങ്ങളും ലഭിക്കുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ. മഞ്ചാടിമൂട് കെ സ്റ്റോർ...

ശബരിമലയില്‍ നിയന്ത്രണങ്ങളോടെ സ്‌പോട്ട് ബുക്കിങ്ങിന് ധാരണ

ശബരിമല : വെർച്വൽ ക്യൂ ബുക്ക് ചെയ്യാതെ എത്തുന്ന ശബരിമല തീര്‍ഥാടകര്‍ക്ക് കര്‍ശനനിയന്ത്രണങ്ങളോടെ പാസ് നല്‍കി ദര്‍ശനത്തിന് അവസരമൊരുക്കാൻ ദേവസ്വം ബോർഡ് തീരുമാനം. ഇതു സംബന്ധിച്ച് ദേവസ്വം ബോര്‍ഡും പൊലീസും നടത്തിയ ചര്‍ച്ചയില്‍...
- Advertisment -

Most Popular

- Advertisement -