Monday, March 30, 2026
No menu items!

subscribe-youtube-channel

HomeNewsസന്നിധാനത്ത് അയ്യപ്പ...

സന്നിധാനത്ത് അയ്യപ്പ മാഹാത്മ്യം കഥകളി അരങ്ങേറി

ശബരിമല : മണ്ഡലകാലത്തിൻ്റെ പുണ്യത്തിൽ ശബരിമല സന്നിധാനത്ത് ധർമ്മശാസ്താവിൻ്റെ ചരിതം അരങ്ങിൽ പുനർജനിച്ചു. മണ്ണൂർക്കാവ് കഥകളി കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിലാണ് ‘അയ്യപ്പ മാഹാത്മ്യം’ കഥകളി അരങ്ങേറിയത്.

ഇ. ജി. ജനാർദ്ദനൻ പോറ്റിയുടെ രചനയാണ് ‘അയ്യപ്പ മാഹാത്മ്യം’. ഹരിഹരപുത്രൻ്റെ അവതാരം മുതൽ ധർമ്മശാസ്താവായി ശബരിമലയിൽ കുടികൊള്ളുന്നത് വരെയുള്ള ദിവ്യചരിതം ദൃശ്യ-ശ്രാവ്യ വിരുന്നായി ഭക്തർ ആസ്വദിച്ചു. ശബരിമല ശാസ്താ ഓഡിറ്റോറിയത്തിൽ 28-അംഗ കലാസംഘമാണ് കഥകളി അവതരിപ്പിച്ചത്.

61 വയസുകാരനായ കലാമണ്ഡലം ബാലകൃഷ്ണൻ മുതൽ 7 വയസുകാരനായ അദ്വൈത് പ്രശാന്ത് വരെയുള്ള മൂന്ന് തലമുറയിലെ കലാകാരന്മാർ അരങ്ങത്തെത്തി .കലാമണ്ഡലം പ്രശാന്തിന്റെ നേതൃത്വത്തിൽ നടന്ന അവതരണത്തിൽ മഹിഷിയായി അദ്ദേഹം തന്നെ വേഷമിട്ടു. മണികണ്ഠനെ അവതരിപ്പിച്ചത് അഭിജിത്ത് പ്രശാന്താണ്. മധു വാരണാസി, കലാമണ്ഡലം നിധിൻ ബാലചന്ദ്രൻ, കലാമണ്ഡലം ആരോമൽ, അഭിഷേക് മണ്ണൂർക്കാവ് എന്നിവരും മറ്റ് പ്രധാന വേഷങ്ങളിലെത്തി.

മാതാവിൻ്റെ രോഗശമനത്തിനായി പുലിപ്പാൽ തേടി കാട്ടിലെത്തുന്ന മണികണ്ഠൻ, മഹിഷിയെ നിഗ്രഹിച്ച് പുലിവാഹനനായി പന്തളം രാജസന്നിധിയിൽ എത്തുന്നതും ധർമശാസ്താവായി ശബരിമലയിൽ ഭക്തർക്കാശ്രയമായി കുടികൊള്ളുന്നതുമുൾപ്പെടെയുള്ള രംഗങ്ങൾ ഭക്തിനിർഭരമായി.

കലാമണ്ഡലം ബൈജു, കലാനിലയം സഞ്ജയ്, കലാമണ്ഡലം കാർത്തിക് എന്നിവർ സംഗീതവും കലാമണ്ഡലം ശ്രീഹരി, കലാനിലയം അഖിൽ എന്നിവർ ചെണ്ടയിലും, കലാമണ്ഡലം അജികൃഷ്ണൻ, കലാമണ്ഡലം അനന്തു ശങ്കർ, കലാമണ്ഡലം ദീപക് എന്നിവർ മദ്ദളത്തിലും അകമ്പടിയേകി. ചിങ്ങോലി പുരുഷോത്തമൻ, കലാനിലയം വിഷ്ണു എന്നിവർ ചുട്ടി ചെയ്തു. പോരുവഴി വാസുദേവൻ പിള്ള, പന്മന അരുൺ, പന്മന അശോകൻ, മുകുന്ദപുരം വിനോജ് തുടങ്ങിയവർ അണിയറയിൽ പ്രവർത്തിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഓശാന ഞായർ ഇന്ന്: പീഡാനുഭവ വാരത്തിന്  തുടക്കം

തിരുവനന്തപുരം : യേശുക്രിസ്തുവിന്‍റെ ജറുസലേം പ്രവേശനത്തിന്‍റെ സ്മരണകളുണര്‍ത്തി കുരുത്തോലകളേന്തി ക്രൈസ്തവര്‍ ഇന്ന് ഓശാനപ്പെരുന്നാള്‍ ആഘോഷിക്കും.  ഇന്ന് വൈകുന്നേരത്തോടെ പീഡാനുഭവ വാരാചരണത്തിന് തുടക്കമാകും. യേശുക്രിസ്തുവിനെ യഹൂദജനം രാജകീയ പദവികളോടെ ഒലിവ് ഇലകളേന്തി ജറുസലേം നഗരത്തിലേക്ക് വരവേറ്റതിന്റെ...

കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ്

കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് ലഭിക്കുന്നതിന് ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിന് രാജീവ് ഗാന്ധി അക്കാദമി ഫോർ ഏവിയേഷൻ ടെക്നോളജിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാർക്കോടെ പ്ലസ്ടു ജയിച്ച, ഫിസിക്സ്, ഇംഗ്ലീഷ്, കണക്ക് വിഷയങ്ങളിൽ 55...
- Advertisment -

Most Popular

- Advertisement -