തിരുവനന്തപുരം : ബാലരാമപുരത്ത് രണ്ടരവയസുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി പോലീസ് കസ്റ്റഡിയിൽ എടുത്തു .കരിക്കകം സ്വദേശിയായ ശംഖുമുഖം ദേവീദാസനെന്ന ജോത്സ്യനെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്.കുഞ്ഞിന്റെ അമ്മ ശ്രീതുവുമായി ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാട് ഇയാൾ നടത്തിയിട്ടുണ്ടെന്നാണ് സൂചന.
പാരലല്‍ കോളജ് അധ്യാപകനായിരുന്ന പ്രദീപ് കുമാര്‍ ആണ് ശംഖുമുഖം ദേവീദാസന്‍ എന്ന പേരില്‍ ജ്യോതിഷിയായത്. സ്ഥലം വാങ്ങുന്നതുമായി ബന്ധപ്പെട്ട് 30 ലക്ഷം രൂപ ജ്യോത്സ്യന് നല്‍കിയിരുന്നുവെന്നും കബളിപ്പിക്കപ്പെട്ടപ്പോൾ പേട്ട സ്റ്റേഷനിൽ പരാതി നൽകിയെന്നും ശ്രീതു പൊലീസിനോട് പറഞ്ഞിരുന്നു. ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിന് . വേണ്ടിയാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.
കുട്ടിയുടെ അമ്മ ശ്രീതുവിന് കൊലപാതകത്തിൽ പങ്കുണ്ടോ എന്നതുള്‍പ്പടെയുള്ള കാര്യങ്ങൾ പോലീസ് അന്വേഷിക്കുന്നുണ്ട്. ശ്രീതുവിന്റെ പങ്ക് അന്വേഷിക്കണമെന്ന് ഭര്‍ത്താവ് ശ്രീജിത്ത് പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. നിലവില്‍ മഹിളാകേന്ദ്രത്തിലുള്ള ശ്രീതുവിനെ പോലീസ് കൂടുതല്‍ ചോദ്യം ചെയ്തേക്കും. കുറ്റം സമ്മതിച്ച പ്രതി ഹരികുമാറിനെ വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കും .