Friday, October 24, 2025
No menu items!

subscribe-youtube-channel

HomeNewsചാലക്കുടിയില്‍ ബാങ്ക്...

ചാലക്കുടിയില്‍ ബാങ്ക് ജീവനക്കാരെ ബന്ദികളാക്കി പണം കവർന്നു

തൃശ്ശൂർ : ചാലക്കുടി പോട്ട ഫെഡറൽ ബാങ്കിൽ ജീവനക്കാരെ ബന്ദികളാക്കി 15 ലക്ഷം രൂപ കവർന്നു .ഉച്ചയ്ക്ക് രണ്ടു മണിയോടെ ജീവനക്കാരില്‍ ഏറിയ പങ്കും ഭക്ഷണത്തിനായി പോയ സമയത്തായിരുന്നു കവർച്ച.ബൈക്കിലെത്തിയ മോഷ്ടാവ് കത്തി കാട്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തി.2 ജീവനക്കാരെ ശുചിമുറിയിൽ പൂട്ടിയിട്ടു. കസേര ഉപയോഗിച്ച് ക്യാഷ് കൗണ്ടര്‍ തല്ലി പൊളിക്കുകയും ട്രേയില്‍ സൂക്ഷിച്ചിരുന്ന പണം അപഹരിക്കുകയുമായിരുന്നുവെന്നാണ് ജീവനക്കാര്‍ പറയുന്നത്. എട്ട് ജീവനക്കാരാണ് ബാങ്കിലുണ്ടായിരുന്നത്.

ഹെൽമറ്റും ജാക്കറ്റും മാസ്കും ധരിച്ചാണ് അക്രമി ബാങ്കിൽ എത്തിയത് . ബാങ്കിലെ സിസിടിവി കാമറയിൽ നിന്ന് ഇയാളുടെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. .പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പഴയ പെരുമയോടെ തൃശൂർ പൂരം നടത്തും : സുരേഷ് ഗോപി

തൃശ്ശൂർ : തൃശൂർ പൂരം പഴയ പെരുമയോടെ നടത്തുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കഴിഞ്ഞ തവണ പൂരം നടത്തിപ്പിൽ വന്ന പ്രശ്‌നങ്ങൾ പരിഹരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ചർച്ച...

പാണ്ഡവീയ മഹാവിഷ്ണു സത്രം : ജൈവ കൃഷി ബോധ വൽക്കരണക്ലാസ്സ്‌ നടത്തി

ചങ്ങനാശ്ശേരി : തൃക്കൊടിത്താനം മഹാ ക്ഷേത്രത്തിൽ പാണ്ഡവീയ മഹാവിഷ്ണു സത്രം അമൃതഭോജനo പദ്ധതിയുടെ ഭാഗമായി ജൈവകൃഷിയുടെ ബോധവത്ക്കരണ ക്ലാസ്സ് ക്ഷേത്രത്തിൽ നടത്തി. തൃക്കൊടിത്താനം ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന ക്ലാസ്സ്‌ അഗ്രികൾച്ചർ അസിസ്റ്റൻറ് ഡയറക്ടർ...
- Advertisment -

Most Popular

- Advertisement -